x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജലബോം​ബ് പൊ​ട്ടു​മോ? ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ


Published: June 22, 2026 07:32 AM IST | Updated: June 22, 2026 07:32 AM IST

ചാ​വ​ക്കാ​ട്: സി​മ​ന്‍റ് അ​ട​ർ​ന്ന് പോ​യി, തു​രു​മ്പി​ച്ചക​മ്പി​യും ദ്ര​വി​ച്ച കോ​ൺ​ക്രീ​റ്റ് ബീമു​ക​ളു​മാ​യി ജ​ല​അ​ഥോറി​റ്റി​യു​ടെ പ​ത്തുല​ക്ഷ​ത്തി​ന്‍റെ ജ​ല​സം​ഭ​ര​ണി. ആ​ശ​ങ്ക​യി​ൽ അ​യ​ൽ​വാ​സി​ക​ൾ.

ആ​ശു​പ​ത്രി റോ​ഡി​ന് സ​മീ​പം ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് മു​ന്നി​ലു​ള​ള വാ​ട്ട​ർടാ​ങ്കാ​ണ് അ​പ​ക​ടസ്ഥി​തി​യി​ൽ. ജ​ലസം​ഭ​രി​ണി നി​ർ​മി​ച്ചി​ട്ട് ഏ​താ​ണ്ട് അ​ര നൂ​റ്റാ​ണ്ടാ​യി. പ​ണി പൂ​ർ​ത്തീക​രി​ച്ച ശേ​ഷം വെ​ള്ളം എ​ത്താ​തെ വ​ർ​ഷ​ങ്ങ​ൾ ഒ​ഴി​ഞ്ഞുകി​ട​ന്നു. പി​ന്നീടാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ടാ​ങ്കി​ന്‍റെ പ്ര​ധാ​ന തൂ​ണു​ക​ളും ബീ​മു​ക​ളും മ​റ്റു കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളും പൂ​ർ​ണ​മാ​യി ദ്രാ​വി​ച്ച് അ​പ​ക​ടസ്ഥി​തി​യി​ലാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ സ്ഥി​തിചെ​യ്യു​ന്ന ടാ​ങ്കി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ വ​ലി​യ ദു​ര​ന്ത​ത്തി​നും നാ​ശ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര​നാ​യ ടി.​പി. താ​ജു​ദ്ദീ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ജ​ലഭീ​ഷ​ണി​ക്ക് പ​രി​ഹാ​രം തേ​ടി താ​ജു​ദ്ദീ​ൻ ഒ​രു വ​ർ​ഷ​മാ​യി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ന്നു.

എ​ൻ​ജി​നീ​യ​ർ, ക​ള​ക്ട​ർ, മ​ന്ത്രി തു​ട​ങ്ങി വി​വി​ധ ത​ല​ത്തി​ലു​ള്ള​വ​ർ​ക്ക് ക​ഴി​ഞ്ഞവ​ർ​ഷം ജൂ​ണി​ൽ ചി​ത്രം സ​ഹി​തം പ​രാ​തി ന​ൽ​കിയിരുന്നു. ബ​ന്ധ​പ്പെ​ട്ട​ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​പ​ക​ടസ്ഥി​തി മ​ന​സി​ലാ​ക്കുകയും ഗു​രു​ത​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടുക യും ചെയ്തിരുന്നു. അധികൃതർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പുപ​റ​ഞ്ഞ് ഒ​രു വ​ർ​ഷ​മാ​യി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും​ വ​കു​പ്പ്മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മ​ാറി​യ​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags : nattu vishesham water bomb explode

Recent News

Corehub Up