x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ സ്ത്രീ​ക​ളു​ടെ ക​രു​ത്ത് പ്ര​ക​ട​മാ​ക​ണം: ജില്ലാ കളക്‌ടർ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ


Published: March 9, 2026 09:25 PM IST | Updated: March 9, 2026 09:25 PM IST

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ൾ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​പി. നാ​സ​ർ, ജി​ല്ലാ

അ​രു​വി​ത്തു​റ: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ വ​നി​ത​ക​ളു​ടെ ക​രു​ത്ത് കൂ​ടു​ത​ല്‍ പ്ര​ക​ട​മാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ല്‍ ന​ട​ന്ന സം​സ്ഥാ​ന വ​നി​താ-​ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ​ത​ല വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​പി. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ​സ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍കി.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജോ​സ​ഫ്, വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ കെ.​എ​സ്. മ​ല്ലി​ക, ജി​ല്ലാ​ത​ല ഐ​സി​ടി​എ​സ് ഓ​ഫീ​സ​ര്‍ റെ​യ്ച്ച​ല്‍ ഡേ​വി​ഡ്, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി.​ജെ. ബീ​ന, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ഡെ​ന്നി തോ​മ​സ്, ഈ​രാ​റ്റു​പേ​ട്ട ഐ​സി​ഡി​എ​സ് ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ കെ. ​ജാ​സ്മി​ന്‍, ബ​ര്‍​സാ​ര്‍ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജി​നു ആ​നി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District Collector nattuvishesham local news

Recent News

Corehub Up