നവാസ്
പേരാമ്പ്ര: നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. പൈതോത്ത്
കിഴക്കേ പുത്തൂചാലിൽ നവാസ് (28) ആണ് പേരാമ്പ്ര പൊലിസിന്റെ പിടിയിലായത്. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരോധിത ലഹരി വസ്തുക്കളായ 210 പാക്കറ്റ് ഹാൻസും 57പാക്കറ്റ് കൂൾ ലിപ് എന്നിവയാണ് ഇയാളിൽ നിന്ന് പിടിച്ചത്. പേരാമ്പ്രയിൽ ഇത്തരം വസ്തുക്കളുടെ മൊത്ത കച്ചവടക്കാരനാണ് പിടിയിലായതെന്നും ഇയാൾ കുറെ കാലങ്ങളായി ലഹരിക്കച്ചവടം നടത്തി വരുന്നുണ്ടെന്നും പൊലിസ് പറഞ്ഞു.
സബ് ഇൻസ്പെക്ടർ ശിവപ്രസാദ്, എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സി.എം. സുനിൽകുമാർ, വി.സി. ബിനീഷ്, ലിധിൻ എന്നിവരും ഡിവൈഎസ്പിയുടെ സ്ക്വാഡംഗങ്ങളായ ഷാഫി, റഫീക്ക്, ജയേഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.