കട്ടപ്പന: നീറ്റ് പരീക്ഷ അട്ടിമറിച്ച് യുവജനങ്ങളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാരിനെതിരേ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലിന്റെ നേതൃത്വത്തിൽ രാജീവ് ഭവനിൽനിന്ന് ആരംഭിച്ച നൈറ്റ് മാര്‍ച്ച് മിനി സ്റ്റേഡിയത്തിൽ സമാപിച്ചു.
പ്രതിഷേധ സുചകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻന്റെ കോലം കത്തിച്ചു. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽനിന്ന് നിരന്തരം ഉണ്ടാകുന്നതെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും വിദ്യാർഥികളുടെ ഭാവി അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിനെതിരേ നിരന്തര പോരാട്ടങ്ങൾക്കു തുടക്കംകുറിക്കുകയാണ് ലക്ഷ്യമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മോബിൻ മാത്യു പറഞ്ഞു.
നൈറ്റ് മാർച്ചിൽ കെ.എസ് യു സംസ്ഥാന ജനറൽ സെക്രട്ടറ അഡ്വ. ജിതിൻ തോമസ് ഉപ്പുമാക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ, ജില്ലാ ജനറൽ സെക്രട്ടറി അഫിൻ ആൽബർട്ട്, ടോണി തേക്കിലക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Tags : Youth Congress Nattuvishesham Districte news