യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിയ്യൂർ പോലീസ് സ്റ്റേഷനിലേക്കു നടന്ന മാർച്ച്.
വിയ്യൂർ: കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബുവിനെ സിപിഎം കൊട്ടേക്കാട് ലോക്കൽ സെക്രട്ടറി വികാസ് രാജ് പഞ്ചായത്ത് ഓഫീസിൽ കയറി മർദ്ദിക്കുകയും വനിതാ മെന്പർമാരെ ആക്രമിക്കുകയും ചെയ്തിട്ടും പ്രതിക്കു പോലീസ് സംരക്ഷണം നൽകുന്നെന്നും സാബുവിനെതിരേ കള്ളക്കേസെടുത്തെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിയ്യൂർ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് ഒ. ശ്രീകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോലഴി മണ്ഡലം പ്രസിഡന്റ് ജീസോ ലോനപ്പൻ, ജില്ല സെക്രട്ടറി അഡ്വ. അനീഷ ശങ്കർ, അസീസ്, സന്തോഷ് കോലഴി, ലിൻസണ് തിരൂർ, വടക്കാഞ്ചേരി നിയോജക മണ്ഡലം സെക്രട്ടറി മനീഷ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റോമി ജോണ്സൻ, ഏൻസി ലിൻസണ് എന്നിവർ നേതൃത്വം നൽകി.
Tags : Youth Congress nattuvishesham local news