അപ്രഖ്യാപിത ലോഡ് ഷെഡിംഗിനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെറുപുഴ കെഎസ്ഇബി ജീവനക്കാർക്ക് മെഴുകുതിരികൾ വിതരണം ചെയ്തു പ്രതിഷേധിക്കുന്നു.
ചെറുപുഴ: അപ്രഖ്യാപിത ലോഡ് ഷെഡിംഗിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎസ്ഇബി ചെറുപുഴ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ജീവനക്കാർക്ക് മെഴുകുതിരികൾ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രണവ് കരാള അധ്യക്ഷത വഹിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. പ്രവീൺ ഉദ്ഘാടനം ചെയ്തു. പി. മിഥുൻ, ടി.പി. ശ്രീനിഷ്, എം. രാഹുൽ, എ.ജി. ഷരീഫ്, അമൽ ശശീന്ദ്രൻ, ആദർശ് സുകുമാരൻ, ആൽബിൻ ജോർജ്, എം.ടി.പി. സിനാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Youth Congress nattuvishesham local news