യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം വൈദ്യുതി ഭവനിൽ സംഘടിപ്പിച്ച പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസി
ശ്രീകണ്ഠപുരം: നിരന്തരമായുള്ള അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം വൈദ്യുതി ഭവനിൽ പ്രതിഷേധിച്ചു.
പത്ത് വർഷമായി പവർകട്ട് ഇല്ലാത്ത കേരളം എന്ന പരസ്യം ചെയ്യുന്ന സർക്കാർ ഇപ്പോഴത്തെ കൊടുംചൂടിലും തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു. വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി കത്തിച്ചും കെഎസ്ഇബി ജീവനക്കാർക്ക് മെഴുകുതിരിയും തീപ്പെട്ടിയും വിശറിയും വിതരണം ചെയ്തുമായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ് ജസീൽ കണിയാർവയൽ അധ്യക്ഷത വഹിച്ചു. മണ്ഡലം മുൻ പ്രസിഡന്റ് കെ. ബിജു, ചെങ്ങളായി മണ്ഡലം പ്രസിഡന്റ് ദീപേഷ്, ഷിജു കാവുമ്പായി എന്നിവർ പ്രസംഗിച്ചു. സിജോ മറ്റപ്പള്ളി. എ.കെ. ഇസ്മായിൽ, ടി.എൻ. പ്രമോദ്, ഗോൾഡ മാത്യു, സിന്ധു മധുസൂദനൻ, മേഴ്സി ബൈജു, ജിമ്മി ജോസഫ്, കെ. റുഖിയ, വി.വി. ലിഷ, റംഷാദ് പൊടിക്കളം എന്നിവർ നേതൃത്വം നൽകി.
Tags : Youth Congress nattuvishesham local news