x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

19
MAY
2026

ഭ​ര​ണ​ഘ​ട​ന, അ​മ്മാ​ളു​വ​മ്മ, ആ​ദം; മൂ​ന്നു വി​ള​ക്കു​ക​ൾ

Editorial Audio


Published: May 19, 2026 12:00 AM IST | Updated: May 19, 2026 12:22 AM IST

ആ​ശ​യ​റ്റ​വ​രെ ആ​ശ്ലേ​ഷി​ച്ച്, നീ​തി​യും ക​രു​ണ​യും
ക​രു​ത​ലും ഉ​റ​പ്പാ​ക്കി ഉ​ജ്വ​ല​തു​ട​ക്കം!
ഭ​ര​ണ​ഘ​ട​ന, അ​മ്മാ​ളു​വ​മ്മ, ആ​ദം;
ഈ ​മൂ​ന്നു വി​ള​ക്കു​ക​ളു​ടെ ചു​വ​ട്ടി​ലി​രു​ന്നാ​ൽ
വി​ഡി​എ​സ് സ​ർ​ക്കാ​രി​നു ച​രി​ത്ര​മെ​ഴു​താം.

ആ​ശ​യ​റ്റ ജോ​ലി​ക്കാ​ർ​ക്കു വേ​ത​ന​വ​ർ​ധ​ന​യും സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​യാ​ത്ര​യും വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​രു​ത​ലും “ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ഗു​ണ്ട’’​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​വ​ർ​ക്കു നീ​തി​യും ന​ൽ​കി വി​ഡി​എ​സ് സ​ർ​ക്കാ​ർ ഉ​ജ്വ​ല തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്നു.

നു​ണേ​ശ​നെ​ന്ന ആ​ക്ഷേ​പ-​നു​ണ​പ്ര​ചാ​ര​ണ​ത്തി​നു ക്രി​യാ​ത്മ​ക മ​റു​പ​ടി​യാ​യി പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു​വാ​ഗ്ദാ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്നു. ഇ​നി​യു​ള്ള​തും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഒ​പ്പം, ഭ​ര​ണ​ഘ​ട​ന, അ​മ്മാ​ളു​വ​മ്മ, ആ​ദം; മൂ​ന്നു ദൃ​ഷ്‌​ടാ​ന്ത​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ള്ള​ട്ടെ. ഈ ​മൂ​ന്നു വി​ള​ക്കു​ക​ളു​ടെ ചു​വ​ട്ടി​ലി​രു​ന്നാ​ൽ വി​ഡി​എ​സ് സ​ർ​ക്കാ​രി​നു ച​രി​ത്ര​മെ​ഴു​താം.

മു​ൻ​സ​ർ​ക്കാ​ർ സ്വ​ന്തം വി​ധി​യു​ടെ പ്ര​ധാ​ന ‍വ​രി​ക​ളെ​ഴു​തി​യ​ത് ആ​ശാ വ​ർ​ക്ക​ർ​മാ​രോ​ടു​ള്ള നി​ന്ദ്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. നി​സാ​ര​വേ​ത​ന വ​ർ​ധ​ന ചോ​ദി​ച്ച നി​ർ​ധ​ന​രു​ടെ ഭാ​ഷ​പോ​ലും മ​ന​സി​ലാ​ക്കാ​നാ​വാ​ത്ത​വി​ധം ഇ​ട​തു​പ​ക്ഷം ജ​ന​ങ്ങ​ളി​ൽ​നി​ന്ന​ക​ന്നി​രു​ന്നു. ഇ​ന്ന​ലെ അ​ധി​കാ​ര​മേ​റ്റ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​വി​ടെ​നി​ന്നു തു​ട​ങ്ങി.

ആ​ശ​മാ​ർ​ക്ക് 3000 രൂ​പ​യു​ടെ വ​ർ​ധ​ന അ​ദ്യ​ഘ​ട്ട​മാ​യി പ്ര​ഖ്യാ​പി​ച്ചു. വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ പി​ന്നീ​ടു പ​രി​ഗ​ണി​ക്കും. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, പാ​ച​ക​തൊ​ഴി​ലാ​ളി​ക​ൾ, പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ വേ​ത​ന​ത്തി​ലും ത​ത്കാ​ലം 1000 രൂ​പ​യു​ടെ വ​ർ​ധ​ന. ഇ​ന്ദി​രാ ഗ്യാ​ര​ന്‍റി​ക​ളി​ലെ മ​റ്റൊ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ​യാ​ത്ര​യാ​യി​രു​ന്നു. ജൂ​ൺ 15 മു​ത​ൽ അ​തും ന​ട​പ്പി​ലാ​കും. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ഒ​രു വ​കു​പ്പും പ്ര​ഖ്യാ​പി​ച്ചു. അ​തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ൾ പി​ന്നീ​ട​റി​യി​ക്കും.

രാ​ഷ്‌​ട്രീ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ ആ​ല​പ്പു​ഴ​യി​ൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു. “ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’’ എ​ന്നു ധാ​ർ​ഷ്‌​ട്യ​വ്യാ​ഖ്യാ​നം ന​ൽ​കി​യ ആ ​സം​ഭ​വ​ത്തി​ലും നീ​തി ന​ട​പ്പാ​കേ​ണ്ട​തു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്നു.

ച​രി​ത്ര​മെ​ഴു​താ​ൻ സ​ഹാ​യി​ക്കു​ന്ന മൂ​ന്നു ഘ​ട​ക​ങ്ങ​ൾ​കൂ​ടി​യു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യാ​ണ് ഒ​ന്നാ​മ​ത്. അ​തി​നെ നോ​ക്കു​കു​ത്തി​യാ​ക്ക​രു​ത്. നാ​ടി​ന്‍റെ പു​രോ​ഗ​തി​യെ​യും ഐ​ക്യ​ത്തെ​യും സാ​ഹോ​ദ​ര്യ​ത്തെ​യും വ​ള​രാ​ൻ അ​നു​വ​ദി​ക്കാ​ത്ത, വി​ഭാ​ഗീ​യ​ത​യു​ടെ​യും ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യു​ടെ​യും വ​ർ​ഗീ​യ​ത​യു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും അ​ന്ത​ക​വി​ത്തു​ക​ൾ വ​ള​ര​രു​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ൺ ആ​ഡം​സ് പ​റ​ഞ്ഞ​ത്, ശ്ര​ദ്ധേ​യ​മാ​ണ്. “”ജ​നാ​ധി​പ​ത്യം താ​മ​സി​യാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ത്ത ജ​നാ​ധി​പ​ത്യ​മൊ​ന്നും ച​രി​ത്ര​ത്തി​ലി​ല്ല.’’’’ ഈ ​വാ​ദ​ത്തോ​ടു വി​യോ​ജി​ക്കാ​ൻ കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാം.

പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഫാ​സി​സ​ത്തെ​യും മ​ത​രാ​ഷ്‌​ട്ര​ങ്ങ​ളെ​യും ഏ​കാ​ധി​പ​തി​ക​ളെ​യും നാ​മെ​ങ്ങ​നെ നി​ർ​വ​ചി​ക്കും? വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി നാ​മെ​ങ്ങ​നെ അ​തി​ജീ​വി​ക്കും? ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ട്, ഭ​രി​ക്കു​ന്ന​വ​രി​ലി​ല്ല എ​ന്ന സ്ഥി​തി ഉ​ണ്ടാ​കാ​തി​രി​ക്ക​ട്ടെ.

അ​മ്മാ​ളു​വ​മ്മ ഇ​ന്ന​ലെ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നെ​ത്തി​യ വ​യോ​ധി​ക​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളോ മ​ക്ക​ളോ ഇ​ല്ലാ​ത്ത സീ​താ​ല​ക്ഷ്മി അ​മ്മാ​ളി​നെ അ​മ്മാ​ളു​വ​മ്മ എ​ന്നു വി​ളി​ച്ച​ത് വി.​ഡി. സ​തീ​ശ​ൻ ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള ഫോ​ട്ടോ​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​നി​ന്ന അ​മ്മാ​ളു​വ​മ്മ​യെ വേ​ദി​യി​ൽ ക​യ​റ്റി അ​ദ്ദേ​ഹം ആ​ശ്ലേ​ഷി​ച്ച കാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യം ക​വ​ർ​ന്നു.

പ്ര​ള​യ​കാ​ല​ത്തു ത​ന്നെ സ​ഹാ​യി​ച്ച നേ​താ​വി​നോ​ടു​ള്ള മ​റ​ക്കാ​നാ​വാ​ത്ത ആ​ത്മ​ബ​ന്ധ​മാ​ണ് അ​വ​രെ അ​വി​ടെ​യെ​ത്തി​ച്ച​ത്. വെ​റു​പ്പ​ല്ല, സ്നേ​ഹ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യം. അ​മ്മാ​ളു​വ​മ്മ വ്യ​ക്തി​യ​ല്ല, പ്ര​തീ​ക​മാ​ണ്. പാ​വ​ങ്ങ​ളോ​ടും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രോ​ടു​മു​ള്ള ക​രു​ത​ലി​ന്‍റെ പേ​രാ​യി അ​തു മാ​റ​ട്ടെ.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ എ​ഴു​തി അ​ടു​ത്ത​യി​ടെ പ്ര​കാ​ശ​നം ചെ​യ്ത പു​സ്ത​ക​മാ​ണ് “ആ​ദം നീ ​എ​വി​ടെ ആ​കു​ന്നു?’’. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​താ​നും പ്ര​ഭാ​ഷ​ണ​ങ്ങ​ളാ​ണ് അ​തി​ലു​ള്ള​ത്. മ​നു​ഷ്യ​ൻ നേ​രി​ട്ട ആ ​ആ​ദ്യ​ചോ​ദ്യം അ​വ​നെ​വി​ടെ​യാ​ണെ​ന്ന് ദൈ​വ​ത്തി​ന് അ​റി​യാ​നാ​യി​രു​ന്നി​ല്ല. പാ​പം ചെ​യ്തി​ട്ട് ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് താ​ന​റി​യു​ന്നു എ​ന്നാ​യി​രു​ന്നു ബൈ​ബി​ളി​ലെ വ്യം​ഗ്യം.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഈ ​പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ, ഇ​ന്ന​ലെ അ​ധി​കാ​ര​മേ​റ്റ മ​ന്ത്രി​മാ​രി​ൽ ആ​രെ​ങ്കി​ലും സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യാ​ൽ, ജ​ന​ക്ഷേ​മ​ത്തി​ൽ​നി​ന്നു പി​ന്മാ​റി​യാ​ൽ, ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​തി​രു​ന്നാ​ൽ, അ​ഴി​മ​തി​യു​ടെ​യോ മ​റ്റേ​തെ​ങ്കി​ലും പ്ര​ലോ​ഭ​ന​ങ്ങ​ളു​ടെ​യോ വി​ല​ക്ക​പ്പെ​ട്ട ക​നി ഭ​ക്ഷി​ച്ചാ​ൽ “മ​ന്ത്രീ, നീ ​എ​വി​ടെ ആ​കു​ന്നു?’’ എ​ന്ന ചോ​ദ്യം ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ണ്ടാ​കും എ​ന്ന മു​ന്ന​റി​യി​പ്പൊ​ന്നും ഗ്ര​ന്ഥ​കാ​ര​ൻ ഉ​ദ്ദേ​ശി​ച്ചു കാ​ണി​ല്ല. പ​ക്ഷേ, അ​ഴി​മ​തി​വി​രു​ദ്ധ-​ഉ​ത്ത​ര​വാ​ദ​ഭ​ര​ണ​ത്തി​ന്‍റെ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ ​ചോ​ദ്യം ഓ​രോ ജ​ന​പ്ര​തി​നി​ധി​യും ഉ​ള്ളി​ൽ കു​റി​ച്ചാ​ൽ വി​ഡി​എ​സ് ക​പ്പ​ലി​ന്‍റെ ദി​ശ തെ​റ്റി​ല്ല.

സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി​യാ​ണ് ജ​ന​ക്ഷേ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. ഖ​ജ​നാ​വി​നെ​ക്കു​റി​ച്ചു ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്. എ​ത്ര​യും വേ​ഗം ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി ആ​ശ​യ​ക്കു​ഴ​പ്പം പ​രി​ഹ​രി​ക്കു​ക​യും പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ൽ പ​രി​ഹാ​ര​ക്രി​യ​ക​ൾ​ക്കു കു​റി​ക്കു​ക​യും വേ​ണം. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന-​വ​രു​മാ​ന സാ​ധ്യ​ത​ക​ൾ അ​പാ​ര​മാ​ണ്.

തെ​രു​വു​നാ​യ​ക​ൾ, വ​ന്യ​ജീ​വി​ക​ൾ, മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ൾ, ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ, മാ​ലി​ന്യ​സം​സ്ക​ര​ണം, ക​ർ​ഷ​ക പ്ര​തി​സ​ന്ധി​ക​ൾ... ഇ​രു​ട്ടി​ന്‍റെ വാ​ഴ്ച​ക​ൾ ത​ക​ർ​ന്ന​ടി​യ​ണം. ഇ​വ​യൊ​ക്കെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച​തി​ന്‍റെ പി​ഴ​യാ​ണ് മു​ൻ​ഗാ​മി​ക​ൾ ഒ​ടു​ക്കി​യ​ത്. ചോ​ദ്യ​ങ്ങ​ളി​ലേ​റെ​യും പ​ഴ​യ​താ​ണ്. ചി​ല​തി​ന് ഉ​ത്ത​ര​ങ്ങ​ളി​ല്ലാ​യി​രു​ന്നു. മ​റ്റു ചി​ല​താ​ക​ട്ടെ പു​തി​യ ഉ​ത്ത​ര​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു.

ഇ​ന്ന​ലെ പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം മാ​തൃ​കാ​പ​ര​മാ​യൊ​രു കാ​ഴ്ച​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വും മ​റ്റു നേ​താ​ക്ക​ളും ഇ​ത​ര​സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളും സാ​ക്ഷി​യാ​യി. ഭ​ര​ണ-​പ്ര​തി​പ​ക്ഷ-​പാ​ർ​ട്ടി ഭേ​ദ​മി​ല്ലാ​തു​ള്ള ഈ ​പ​ങ്കാ​ളി​ത്തം ഭ​ര​ണ​ത്തി​ലു​മു​ണ്ടാ​യാ​ൽ ഏ​തു പ്ര​തി​സ​ന്ധി​യെ​യും സം​സ്ഥാ​ന​ത്തി​ന് അ​തി​ജീ​വി​ക്കാ​നാ​കും. ന​ന്പ​ർ വ​ൺ ഒ​രു “ന​ന്പ​ര​ല്ല’’, ന​മ്മു​ടെ ല​ക്ഷ്യ​മാ​ണ്.

Tags : DEEPIKA EDITORIAL vd satheesan congress udf

Recent News

Corehub Up