x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23
NOV
2026

പ​യ്യ​ന്നൂ​രി​ലും തോ​റ്റെ​ന്നു സി​പി​എം സ​മ്മ​തി​ക്ക​ണം

Editorial Audio


Published: November 23, 2026 12:00 AM IST | Updated: November 22, 2026 10:45 PM IST

എ​ത്ര ശ്ര​മി​ച്ചാ​ലും ക​മ്യൂ​ണി​സ​ത്തി​നു ജ​നാ​ധി​പ​ത്യം താ​ങ്ങാ​നാ​കി​ല്ലെ​ന്ന പൊ​തു​ബോ​ധ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്ക​രു​ത്. പ​യ്യ​ന്നൂ​രി​ന്‍റെ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ്; സ​മ്മ​തി​ച്ചേ തീ​രൂ.

 പ​യ്യ​ന്നൂ​ർ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സി​പി​എം ന​ട​പ​ടി, ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കു​ക, അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ച്ച്, ജ​നം തോ​ൽ​പി​ച്ച പ​ഴ​യ എം​എ​ൽ​എ​യെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ക്കു​ക... തു​ട​ങ്ങി​യ​വ അ​സ​ഹി​ഷ്ണു​ത​യാ​ണ്.

അ​ധി​കാ​രം ന​ഷ്‌​ട​മാ​യി ആ​റുമാ​സം ക​ഴി​ഞ്ഞ സ്ഥി​തി​ക്ക് ഇ​നി​യെ​ങ്കി​ലും സി​പി​എം തോ​ൽ​വി സ​മ്മ​തി​ക്ക​ണം. ഒ​രി​ട​ത്ത് വി​ജ​യി​ച്ച​വ​രെ കൂ​കി​ത്തോ​ൽ​പി​ക്കു​ക, മ​റ്റൊ​രി​ട​ത്ത് 10 വ​ർ​ഷം സ്വ​ന്തം സ​ർ​ക്കാ​രി​നോ​ടു ചോ​ദി​ക്കാ​ൻ ധൈ​ര്യ​മി​ല്ലാ​തി​രു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യു​മൊ​ക്കെ തെ​രു​വി​ലി​റ​ക്കു​ക. എ​ത്ര ശ്ര​മി​ച്ചാ​ലും ക​മ്യൂ​ണി​സ​ത്തി​നു ജ​നാ​ധി​പ​ത്യം താ​ങ്ങാ​നാ​കി​ല്ലെ​ന്ന പൊ​തു​ബോ​ധ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്ക​രു​ത്. പ​യ്യ​ന്നൂ​രി​ന്‍റെ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ്; സ​മ്മ​തി​ച്ചേ തീ​രൂ.

18ന് ​പ​യ്യ​ന്നൂ​രി​ൽ ന​ട​ന്ന ത​ളി​പ്പ​റ​മ്പ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ വാ​രാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം അ​പ​മാ​നി​ച്ച​ത്. പൊ​തു​വേ​ദി​യി​ൽ ത​ങ്ങ​ളെ അ​പ​മാ​നി​ച്ചു സം​സാ​രി​ച്ചെ​ന്നാ​ണ് വാ​ദം. പ​ക്ഷേ, ആ ​പ​രി​പാ​ടി​യി​ൽ സ്ഥ​ലം എം​എ​ൽ​എ കു​ഞ്ഞി​കൃ​ഷ്ണ​നെ ഒ​ഴി​വാ​ക്കി പ​ക​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നും സി​പി​എ​മ്മു​കാ​ര​നു​മാ​യ സ​രി​ൻ ശ​ശി​യെ​യാ​യി​രു​ന്നു സം​ഘാ​ട​ക​ർ ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​വാ​ദ​മാ​യ​തോ​ടെ സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ട​പെ​ടു​ക​യും എം​എ​ൽ​എ​യെ ഉ​ദ്ഘാ​ട​ക​നാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ ന​ട​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് എം​എ​ൽ​എ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​തോ​ടെ സി​പി​എ​മ്മു​കാ​ർ ബ​ഹ​ളം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ വേ​ദി​യി​ലേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച, എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം പി. ​പ്ര​സ​ന്ന​നെ സി​പി​എ​മ്മു​കാ​ർ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഒ​ക്‌​ടോ​ബ​റി​ൽ പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ സം​ഘാ​ട​ക​സ​മി​തി ഓ​ഫിസ് ഉ​ദ്ഘാ​ട​ന​ത്തി​ലും സ്ഥ​ലം എം​എ​ൽ​എ​യെ ക്ഷ​ണി​ക്കാ​തെ, മു​ൻ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദന​നെ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ച്ചു. ത​ന്നെ തോ​ൽ​പി​ച്ച​യാ​ളു​ടെ സ്ഥാ​ന​ത്തു ക​യ​റി നാ​ട മു​റി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തി​ലൂ​ടെ മ​ധു​സൂ​ദന​നെ​യും പാ​ർ​ട്ടി പ​രി​ഹാ​സ​പാ​ത്ര​മാ​ക്കു​ക​യാ​യി​രു​ന്നു.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പാ​ർ​ട്ടി​യി​ലെ ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നേ​തൃ​ത്വ​വു​മാ​യി അ​ക​ലു​ക​യും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് എം​എ​ൽ​എ ആ​കു​ക​യു​മാ​യി​രു​ന്നു. 60 വ​ർ​ഷം ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ ജ​നം തി​രി​ച്ച​ടി​ച്ച​തി​ന്‍റെ പാ​ടു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്കും. പ​ക്ഷേ, സ​മ​നി​ല തെ​റ്റാ​തെ പ്ര​വ​ർ​ത്തി​ച്ച് അ​ടു​ത്ത​ത​വ​ണ തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

എം​എ​ൽ​എ​യെ പൊ​തു​പ​രി​പാ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തും ബ​ഹി​ഷ്ക​രി​ക്കു​ന്ന​തു​മൊ​ക്കെ ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ ചെ​യ്യ​രു​താ​ത്ത​താ​ണ്. അ​ഴി​മ​തി​യും അ​ധാ​ർ​മി​ക​ത​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ​യും വി​യോ​ജി​പ്പു​ള്ള​വ​രെ​യു​മൊ​ക്കെ ഇ​ഡി​യെ വി​ട്ടു മാ​ത്ര​മ​ല്ല, ബ​ഹി​ഷ്ക​രി​ച്ചും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി​യും ഉ​ന്മൂ​ല​നം ചെ​യ്തു​മൊ​ക്കെ ഇ​ല്ലാ​താ​ക്കാം. തീ​വ്ര​ത​യി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ര​ണ്ടും ജ​നാ​ധി​പ​ത്യ​ധ്വം​സ​നം ത​ന്നെ.

ഈ ​അ​സ​ഹി​ഷ്ണു​ത​യു​ടെ എ​സ്എ​ഫ്ഐ എ​ഡി​ഷ​നാ​ണ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ക​ണ്ട​ത്. കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2008ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു കേ​ടാ​യ ലൈ​റ്റ് ന​ന്നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ക്ര​മ​സ​മ​ര​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​ണ് മ​ഹാ​രാ​ജാ​സി​ലെ പാ​ർ​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. അ​തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച എ​സ്എ​ഫ്ഐ​ക്കാ​ർ മ​ഹാ​രാ​ജാ​സി​ലെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​നി​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ ബ​ന്ദി​യാ​ക്കി.

പ​രാ​തി കേ​ൾ​ക്കാ​മെ​ന്നു വാ​ക്കു കൊ​ടു​ത്തി​ട്ടും ത​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​മ​തി ബാ​ക്കി പ​രി​പാ​ടി​യെ​ന്നാ​യി​രു​ന്നു വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​വ​രു​ടെ ദുശാ​ഠ്യം. 10 വ​ർ​ഷം പ​ര​ണ​ത്താ​യി​രു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും സോ​ഷ്യ​ലി​സ​ത്തി​ന്‍റെ​യു​മൊ​ക്കെ കൊ​ടി​യാ​ണ് പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്. പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം, പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ സ​മ​രം മ​റ്റൊ​ന്നാ​ണ്.

അ​തി​ന് അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. പ​ക്ഷേ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നോ​ട് 10 വ​ർ​ഷം ചോ​ദി​ക്കാ​ൻ പേ​ടി​യാ​യി​രു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നു മ​റ​ക്ക​രു​ത്. സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ആ​റു മാ​സം മു​ന്പു വ​രെ ഇ​തൊ​ക്കെ ന​ട​പ്പാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്ന, മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ! 265 ദി​വ​സ​ത്തോ​ളം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ ആ​ശ​മാ​രെ തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കാ​ര​ര​ഥ​ത്തി​ൽ ചീ​റി​പ്പാ​ഞ്ഞ തൊ​ഴി​ലാ​ളി​വ​ർ​ഗ സ​ർ​വാ​ധി​പ​ത്യം!

പ​യ്യ​ന്നൂ​ർ എം​എ​ൽ​എ​യെ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ടാ​ത്ത​തു​ൾ​പ്പടെ​യു​ള്ള പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യം പ്ര​തി​ലോ​മ​ക​ര​മാ​ണ്. അ​ല്ലെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ അ​ഴി​മ​തി​ക്ക​ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കേ സൃ​ഷ്‌​ടി​ക്കു​ന്ന പു​ക​മ​റ​യാ​കാം. ര​ണ്ടാ​യാ​ലും ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​പ​ല​പി​ക്ക​പ്പെ​ട​ണം. ചെ​റി​യ വോ​ട്ടി​നൊ​ന്നു​മ​ല്ല സി​പി​എ​മ്മി​നെ ജ​നം തോ​ൽ​പി​ച്ച​ത്. അ​ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും തി​രി​ച്ച​റി​ഞ്ഞ് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണം.

യു​ഡി​എ​ഫി​ന്‍റെ ശാ​പ​മാ​യ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും ഗ്രൂ​പ്പുക​ളി​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തി​രി​പ്പ​ൻ രാ​ഷ്‌​ട്രീ​യ​വും കേ​ര​ള​ത്തെ ഇ​നി​യും ആ​ക്ര​മി​ക്കാ​നി​റ​ങ്ങ​രു​ത്. ആ​പ​ത്ക​ര​മെ​ന്നു നി​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ജ​ന​ത്തെ ത​ള്ളി​വി​ട​രു​ത്. സം​ശ​യ​മു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി ക്ലാ​സു​ക​ളി​ല​ല്ല, 35 കൊ​ല്ലം പാ​ർ​ട്ടി​ഗ്രാ​മ-​ന​ഗ​ര​ങ്ങ​ളി​ൽ അ​ടി​മ​പ്പ​ണി ചെ​യ്ത് ഒ​ടു​വി​ൽ പ​ണി തേ​ടി കേ​ര​ള​ത്തി​ൽ തീ​വ​ണ്ടി​യി​റ​ങ്ങു​ന്ന പാ​ർ​ട്ടി​ക്കാ​രോ​ടു ചോ​ദി​ക്ക​ണം.

Tags : Deepika Editorial

Recent News

Corehub Up