സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും സം​യു​ക്ത സ്ക്വാ​ഡ് പ​രി​ശോ​ധ​ന
സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും സം​യു​ക്ത സ്ക്വാ​ഡ് പ​രി​ശോ​ധ​ന
മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും സം​യു​ക്ത സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി. ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക, അ​ധി​ക വി​ല ത​ട​യു​ക എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

റ​വ​ന്യൂ, ആ​രോ​ഗ്യം, സി​വി​ൽ സ​പ്ലൈ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​യു​ക്ത സ്ക്വാ​ഡി​ലു​ള്ള​ത്. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തു​മു​ള്ള ഹോ​ട്ട​ലു​ക​ളി​ലും, ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ നി​ശ്ച​യി​ട്ടു​ള്ള വി​ല വി​വ​ര പ​ട്ടി​ക എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും, ക​ട​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


സ​ന്നി​ധാ​ന​ത്ത് ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് കെ.​ഗോ​പി​നാ​ഥ്, എ​ക്സി​ക്യു​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് ടി.​എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.