വ്യൂ ​പോ​യ​ന്‍റുക​ളി​ല്‍ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും; ക​ള​ക്ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി
വ്യൂ ​പോ​യ​ന്‍റുക​ളി​ല്‍ സൗ​ക​ര്യ​ങ്ങ​ളും  സു​ര​ക്ഷ​യും; ക​ള​ക്ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി
മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​ന് വ്യൂ ​പോ​യ​ന്‍റു​ക​ളി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു.

മ​ക​ര​ജ്യോ​തി വ്യൂ ​പോ​യന്‍റായ ആ​ങ്ങ​മൂ​ഴി പ​ഞ്ഞി​പ്പാ​റ സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഒ​മ്പ​ത് ജ്യോ​തി ദ​ര്‍​ശ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മൂ​ന്നും കോ​ട്ട​യ​ത്ത് ഒ​രു കേ​ന്ദ്ര​വു​മാ​ണു​ള്ള​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളും ചേ​ര്‍​ന്ന് മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. വ്യൂ ​പോ​യി​ന്‍റു​ക​ളി​ല്‍ കു​ടി​വെ​ള്ളം, ശൗ​ചാ​ല​യം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ത​ര്‍​ക്ക് യാ​തൊ​രു വി​ധ ത​ട​സ​വു​മി​ല്ലാ​തെ ജ്യോ​തി ദ​ര്‍​ശ​നം ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.


സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ടി. ​ഈ​ശോ, കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.