മ​ണ്ഡ​ല​കാ​ലം: ശ​ബ​രി​മ​ല​യി​ല്‍ 78.92 കോ​ടി വ​രു​മാ​നം
മ​ണ്ഡ​ല​കാ​ലം: ശ​ബ​രി​മ​ല​യി​ല്‍ 78.92 കോ​ടി വ​രു​മാ​നം
മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ 78.92 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​കാ​ല​യ​ള​വി​ല്‍ 8.39 കോ​ടി​യാ​യി​രു​ന്നു വ​രു​മാ​നം. 2019 ല്‍ ​വ​രു​മാ​നം 156 കോ​ടി രൂ​പ​യാ​യി​രു​ന്നു.

മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന കാ​ല​യ​ള​വി​ല്‍ പ​ത്ത് ല​ക്ഷ​ത്തി മു​പ്പ​ത്ത​യ്യാ​യി​രം തീ​ര്‍​ഥാ​ട​ക​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ ​അ​ന​ന്ത​ഗോ​പ​ന്‍ പ​റ​ഞ്ഞു. സ​ന്നി​ധാ​ന​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


അ​ര​വ​ണ വി​റ്റ​തി​ലൂ​ടെ 31 കോ​ടി​യും കാ​ണി​ക്ക​യാ​യി 29 കോ​ടി​യും അ​പ്പം വി​റ്റ​തി​ലൂ​ടെ 3. 52 കോ​ടി​യും ല​ഭി​ച്ചു. ഡി​സം​ബ​ര്‍ 25 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.