ശ​ബ​രി​മ​ല​യി​ൽ 20,000 നെ​യ്ത്തേ​ങ്ങ​യു​ടെ അ​ഭി​ഷേ​കം
ശ​ബ​രി​മ​ല​യി​ൽ 20,000 നെ​യ്ത്തേ​ങ്ങ​യു​ടെ അ​ഭി​ഷേ​കം
ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം നാ​ളീ​കേ​ര​ത്തി​ന്‍റെ നെ​യ്യ​ഭി​ഷേ​ക​ത്തി​നൊ​രു​ങ്ങി ശ​ബ​രി​മ​ല. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് നെ​യ്യ​ഭി​ഷേ​കം ന​ട​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി വ്യ​വ​സാ​യി വി​ഷ്ണു ശ​ര​ണ്‍ ഭ​ട്ടാ​ണ് നെ​യ്യ​ഭി​ഷേ​കം വ​ഴി​പാ​ടാ​യി നേ​ർ​ന്ന​ത്. 18001 നെ​യ്ത്തേ​ങ്ങ​യു​ടെ അ​ഭി​ഷേ​ക​മാ​ണ് അ​ദ്ദേ​ഹം വ​ഴി​പാ​ടാ​യി നേ​ർ​ന്ന​ത്. എ​ന്നാ​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം നാ​ളീ​കേ​രം അ​ഭി​ഷേ​ക​ത്തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

നെ​യ്യ​ഭി​ഷേ​ക​ത്തി​നാ​യി 18 ല​ക്ഷം രൂ​പ​യും ദേ​വ​സ്വ​ത്തി​ലേ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി അ​ട​ച്ചു. 2280 കി​ലോ നെ​യ്യും 7.5 ട​ണ്‍ നാ​ളീ​ക​ര​വു​മാ​ണ് അ​ഭി​ഷേ​ക​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ത്ത് ശാ​ന്തി​ക്കാ​ർ രാ​പ​ക​ൽ ഇ​രു​ന്ന് നി​റ​ച്ച നെ​യ്ത്തേ​ങ്ങ​ക​ൾ ഇ​ന്ന​ലെ ന​ട​യി​ൽ എ​ത്തി​ച്ചു.


സു​ഹൃ​ത്തും കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​യു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ആ​ദ്യ നെ​യ്ത്തേ​ങ്ങ ഉ​ട​ച്ചു നെ​യ്യ​ഭി​ഷേ​ക​ത്തി​നു​ള​ള ഒ​രു​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.