ശ​നി​യാ​ഴ്ച എ​ത്തിയത് അ​ര​ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ
ശ​നി​യാ​ഴ്ച എ​ത്തിയത് അ​ര​ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ
ഇ​ക്കൊ​ല്ലം മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഏ​റ്റ​വു​മ​ധി​കം തീ​ർ​ഥാ​ട​ക​ർ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച.

വെ​ർ​ച്വ​ൽ ബു​ക്കിം​ഗി​ലൂ​ടെ 49846 തീ​ർ​ഥാ​ട​ക​രെ​ത്തി​യ​പ്പോ​ൾ നി​ല​യ്ക്ക​ലി​ൽ മാ​ത്രം 2634 പേ​ർ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തി.

സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ അ​ര​ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ ശ​ബ​രി​മ​ല​യി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക്ര​മ​മാ​യി തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.


വെ​ർ​ച്വൽ ക്യൂ ​വ​ഴി ആ​റി​ന് 42357 പേ​രും ഏ​ഴി​ന് 44013 പേ​രും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു. ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ 21080 പേ​രാ​ണ് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.