തങ്ക അങ്കി സന്നിധാനത്ത്, മ​ണ്ഡ​ല​പൂ​ജ ഞാ​യ​റാ​ഴ്ച
തങ്ക അങ്കി സന്നിധാനത്ത്, മ​ണ്ഡ​ല​പൂ​ജ ഞാ​യ​റാ​ഴ്ച
മ​ണ്ഡ​ല​പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​നു​ള്ള ത​ങ്ക​അ​ങ്കി​ വ​ഹി​ച്ച് ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ നി​ന്നു പു​റ​പ്പെ​ട്ട ര​ഥ​ഘോ​ഷ​യാ​ത്ര ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ത്തി. മ​ണ്ഡ​ല​പൂ​ജ ഞായറാഴ്ചയാണ്.

ത​ങ്ക അ​ങ്കി സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന സാഹചര്യത്തിൽ ഇന്നലെ വൈ​കു​ന്നേ​രം അ​യ്യ​പ്പ ഭ​ക്ത​രെ ക​യ​റ്റി​വി​ടു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടായിരുന്നു. ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ത​ങ്ക അ​ങ്കി പ​ന്പ​യി​ലെ​ത്തിയത്. മൂ​ന്നി​ന് പ​ന്പ​യി​ൽ നി​ന്ന് തി​രിച്ച ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ലെ​ത്തി.


ഇന്ന് ഉ​ച്ച​യ്ക്ക് 11.50നും 1.15 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ. രാ​ത്രി 10 ന് ​ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും. ഇ​തോ​ടെ 41 ദി​വ​സം നീ​ണ്ടു​നി​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ തീ​ർ​ഥാ​ട​ന​ത്തി​നും സ​മാ​പ​ന​മാ​കും. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ക്ഷേ​ത്ര​ന​ട തു​റ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.