പ​ന്പാ സ്നാ​നം:​ എ​ഡി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
പ​ന്പാ സ്നാ​നം:​ എ​ഡി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് പ​ന്പാ സ്നാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല എ​ഡി​എം അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്പാ ത്രി​വേ​ണി​യി​ലെ ന​ദി​ക്ക​ര​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

സ്നാ​ന​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കും ന​ദി​യി​ലെ ആ​ഴ​മു​ള്ള ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി, അ​പ​ക​ട​ങ്ങ​ളി​ല്ലാ​തെ ഏ​തൊ​ക്കെ ഭാ​ഗ​ങ്ങ​ളി​ൽ അ​നു​മ​തി ന​ൽ​കാ​നാ​വു​മെ​ന്ന സാ​ധ്യ​ത​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.


മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ക​യ​ർ കെ​ട്ടി തി​രി​ക്കു​ന്ന​തി​നും മ​റ്റു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റു​മെ​ന്നും പ്രാ​ഥ​മി​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എ​ഡി​എം അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.