ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി‌
ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി‌
സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ലും ജ്യൂ​സ് ക​ട​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. സ​ന്നി​ധാ​ന​ത്തെ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍​മാ​രാ​യ ജോ​സ് ലോ​റ​ന്‍​സ്, സ​ക്കീ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.‌

സം​വി​ധാ​ന​ത്തെ ഹോ​ട്ട​ലു​ക​ള്‍, അ​ന്ന​ദാ​ന മ​ണ്ഡ​പ​ങ്ങ​ള്‍, മെ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​വ​രു​ന്നു​ണ്ട്.


ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ലാ​ബ് നി​ല​യ്ക്ക​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.സ​ഞ്ച​രി​ക്കു​ന്ന ലാ​ബി​ന്‍റെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ ലാ​ബി​ന്‍റെ​യും സ​ഹാ​യ​ത്താ​ലാ​ണ് ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി വ​രു​ന്ന​ത്.

സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​യ്ക്ക​ലും ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡു​ക​ളും സ​ജീ​വ​മാ​യി. പ​രി​ശോ​ധ​ന​ക​ള്‍ ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം തീ​രു​ന്ന​തു​വ​രെ തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.‌‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.