അബുജ: നൈജീരിയയിലെ വടക്കൻ-മധ്യമേഖലയിലെ ഗ്രാമങ്ങളിൽ അക്രമികൾ 20 പേരെ വെടിവച്ചു കൊന്നു.
നൈജർ സംസ്ഥാനത്തിലെ ഷിറോറോ മേഖലയിലെ ബാഗ്ന, എറീന ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായ ഗ്രാമങ്ങൾ.
ബൈക്കുകളിൽ പുലർച്ചയോടെയെത്തിയ സംഘം ഗ്രാമങ്ങളിലുള്ളവർക്ക് നേരേ ആക്രമണം നടത്തുകയായിരുന്നെന്ന് പ്രദേശവാസിയായ ജിബ്രിൻ ഇസ പറഞ്ഞു.