x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്‌​ലോ​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യി​ൽ സ്ഫോ​ട​നം; ആ​ള​പാ​യ​മി​ല്ല, അ​ന്വേ​ഷ​ണം ഊ​ർ​ജി​തം


Published: March 8, 2026 01:37 PM IST | Updated: March 8, 2026 01:37 PM IST

ഓ​സ്‌​ലോ: നോ​ർ​വേ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്ക് നേ​രെ സ്ഫോ​ട​നം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പ്രാ​ദേ​ശി​ക സ​മ​യം ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. എം​ബ​സി കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് "ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ" മാ​ത്ര​മേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ​വെ​ന്നും ഓ​സ്‌​ലോ പോ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ലം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. നാ​യ്ക്ക​ൾ, ഡ്രോ​ണു​ക​ൾ, ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ന്നി​വ​യും ബോം​ബ് സ്ക്വാ​ഡും ഉ​ൾ​പ്പെ​ടെ തെ​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ട​ത്തി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശം താ​മ​സ​ക്കാ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Explosion at US Embassy Oslo

Recent News

Corehub Up