x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബഹ്റൈനിലും ആക്രമണം നടത്തി ഇറാൻ; ആളപായമില്ല


Published: March 6, 2026 08:54 AM IST | Updated: March 6, 2026 08:54 AM IST

ടെഹ്റാൻ: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ ബഹ്റൈനിലും ആക്രമണം നടത്തി ഇറാൻ. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെയും ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം നടന്നിരുന്നു. ബ​ഹ്റൈ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ ഒ​ന്നി​ല​ധി​കം മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കുവൈറ്റിലും ഇറേനിയൻ ആക്രമണം നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു.

Tags : Iran attack Bahrain

Recent News

Corehub Up