x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ലി​ൽ വീ​ണ്ടും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം, സ്ഥി​രീ​ക​രി​ച്ച് ഇ​സ്ര​യേ​ൽ


Published: March 23, 2026 05:03 AM IST | Updated: March 23, 2026 05:03 AM IST

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലി​ൽ വീ​ണ്ടും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. ഇ​റാ​ൻ മി​സൈ​ലു​ക​ൾ അ​യ​ച്ച​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നെ​ന്ന് ഇ​സ്ര​യേ​ൽ.

അ​തി​നി​ടെ യു​എ​സ് ത​ങ്ങ​ളു​ടെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ. ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ വൈ​ദ്യു​ത നി​ല​യ​ങ്ങ​ൾ പാ​ടേ ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഞ​ങ്ങ​ളു​ടെ ന​ശി​പ്പി​ക്ക​പ്പെ​ട്ട ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് വ​രെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. തു​റ​ക്കി​ല്ലെ​ന്നാ​ണ് ഇ​റാ​ൻ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ച​ത്.

ഇ​റാ​ന്‍റെ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ‍ പ​ശ്ചി​മേ​ഷ്യ​യി​ലെ ഊ​ർ​ജ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ സം​വി​ധാ​ന​ങ്ങ​ളി​ലും പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​വി​ധം നാ​ശ​മു​ണ്ടാ​ക്കു​മെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബ​ഖ​ർ ഖാ​ലി​ബാ​ഫും പ​റ​ഞ്ഞി​രു​ന്നു. ലോ​ക​ത്തി​ലെ എ​ണ്ണ, വാ​ത​ക വി​ത​ര​ണ​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്കും ഹോ​ര്‍​മു​സി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

Tags : Iran Israel attacks war

Recent News

Corehub Up