x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യു​ടെ എ​ഫ്-18 അ​ടി​ച്ചി​ട്ട​താ​യി ഇ​റാ​ൻ; ട്രം​പ് മൗ​ന​ത്തി​ൽ


Published: March 26, 2026 01:03 AM IST | Updated: March 26, 2026 01:03 AM IST

ടെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ തു​ട​രു​ന്ന പ്ര​ത്യാ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്നു. യു​എ​സി​ന്‍റെ എ​ഫ്-18 യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ആ​കാ​ശ​ത്ത് വ​ച്ച് വി​മാ​ന​ത്തി​ന് സ​മീ​പം സ്ഫോ​ട​ന​മു​ണ്ടാ​കു​ന്ന​തും തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വി​മാ​നം താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

വി​മാ​നം ത​ക​രു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് പൈ​ല​റ്റ് പാ​ര​ച്യൂ​ട്ട് വ​ഴി പു​റ​ത്തേ​ക്ക് ചാ​ടി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മും​ബൈ​യി​ലെ ഇ​റാ​നി​യ​ൻ കോ​ൺ​സു​ലേ​റ്റും ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​റാ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തോ​ട് യു​എ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ ഇ​ത്ത​രം നി​ര​വ​ധി അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഇ​റാ​ൻ ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​യെ​ല്ലാം യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ത​ള്ളു​ക​യാ​യി​രു​ന്നു.

Tags : Iran united states donald trump israel

Recent News

Corehub Up