ടെഹ്റാൻ: ഇറാന്റെ ശത്രുക്കളെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തുടരുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്സെനി ഇജേയ്. ഇറാന്റെ സായുധ സേനയിൽനിന്നുള്ള തെളിവുകൾ വ്യക്തമാക്കുന്നത്, ഈ മേഖലയിലെ ചില രാജ്യങ്ങളുടെ ഭൂമിശാസ്ത്രം ശത്രുക്കൾക്ക് ഒളിഞ്ഞും തെളിഞ്ഞും ലഭ്യമാണെന്നാണെന്ന് ഇജേയ് പറഞ്ഞു.
ഇറാന്റെ ഇടക്കാല നേതൃകൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം. ഇത്തരം ലക്ഷ്യങ്ങളെ ഉന്നമിട്ടുള്ള കനത്ത ആക്രമണം തുടരുമെന്നും ഇജേയ് കൂട്ടിച്ചേർത്തു.
അതേസമയം, ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കു നേരെ ഇനി ആക്രമണം ഉണ്ടാകാത്തപക്ഷം ആ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശനിയാഴ്ച പറഞ്ഞിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് നേർക്ക് നടത്തിയ ആക്രമണങ്ങളിൽ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇജേയിയുടെ പ്രസ്താവന.
Tags : iran Judiciary Chief Strikes gulf countries helping enemies