x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽനി​ന്നു യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ന് അം​ഗീ​കാ​രം ന​ൽ​കി ഇ​സ്ര​യേ​ൽ


Published: May 3, 2026 09:06 PM IST | Updated: May 3, 2026 09:06 PM IST

ടെ​ൽ​അ​വീ​വ്: അ​മേ​രി​ക്ക​യി​ൽ നി​ന്നും യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള കോ​ടി​ക​ളു​ടെ പ്ര​തി​രോ​ധ ക​രാ​റി​ന് ഇ​സ്ര​യേ​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ന്‍റെ എ​ഫ്-35 സ്റ്റെ​ൽ​ത്ത് ഫൈ​റ്റ​ർ വി​മാ​ന​വും ബോ​യിംഗിന്‍റെ എ​ഫ്-15 ഐ​എ യു​ദ്ധ​വി​മാ​ന​വു​മാ​ണ് ഇ​സ്ര​യേ​ൽ പു​തു​താ​യി സ്വ​ന്ത​മാ​ക്കു​ന്ന​ത്.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ധി​പ​ത്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ പൈ​ല​റ്റു​മാ​ർ​ക്ക് ഇ​റാ​ന്‍റെ ആ​കാ​ശ​ത്ത് എ​വി​ടെ​യും എ​ത്താ​ൻ ക​ഴി​യും, ആ​വ​ശ്യം വ​ന്നാ​ൽ അ​വ​ര​ത് ചെ​യ്യുമെ​ന്നാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞ​ത്.

ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന​യ്ക്ക് ഏ​ത് സ​മ​യ​ത്തും എ​വി​ടെ​യും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ക​രു​ത്ത് ന​ൽ​കു​ന്ന 'ഷീ​ൽ​ഡ് ഓ​ഫ് ഇ​സ്ര​യേ​ൽ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. നി​ല​വി​ൽ ഇ​സ്ര​യേ​ലി​ന്‍റെ പ​ക്ക​ൽ നി​ര​വ​ധി എ​ഫ്-35 വി​മാ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സേ​ന​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ക​രാ​ർ.

Tags : Israel buy fighter jets america

Recent News

Corehub Up