ലണ്ടൻ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിൽ പങ്കാളിയാകാനില്ലെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ഹോർമുസ് അടച്ചിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേർക്കുമെന്നും കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. ഈയാഴ്ച അവസാനത്തോടെ യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും സംബന്ധിച്ച് നയതന്ത്ര തലത്തിലും രാഷ്ട്രീയമായും ചെയ്യാൻ കഴിയുന്ന മുഴുവൻ കാര്യങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Tags : Keir Starmer iran israel usa