x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ത​ന്യാ​ഹു വാ​ഷിം​ഗ്ട​ണി​ലേ​ക്ക്

വെബ്ഡെസ്ക്
Published: July 27, 2026 10:57 PM IST | Updated: July 27, 2026 10:57 PM IST

നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ​ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഇ​ന്ന​ലെ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലേ​ക്കു പു​റ​പ്പെ​ട്ടു.

മു​ൻ യാ​ത്ര​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ​ത്തേ​തി​നു ര​ഹ​സ്യാ​ത്മ​കത കൂ​ടു​ത​ലാ​യി​രു​ന്നു. ബെ​ൻ ഗു​രി​യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​നു പ​ക​രം നെ​വാ​തിം വ്യോ​മ​താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹം വി​മാ​നം ക​യ​റി​യ​ത്.

ഇ​റാ​നി​ൽ​നി​ന്നു​ള്ള ഭീ​ഷ​ണി​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ഇ​സ്രേ​ലി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഞാ​യ​റാ​ഴ്ച​ത്തെ നെ​ത​ന്യാ​ഹു​വി​ന്‍റെ മ​ന്ത്രി​സ​ഭാ യോ​ഗ​വും അ​ജ്ഞാ​ത ഭൂ​ഗ​ർ​ഭ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലെ മു​ഖ്യ ച​ർ​ച്ചാ വി​ഷ​യം ഇ​റാ​ൻ ആ​യി​രി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു ഇ​ന്ന​ലെ പ​റ​ഞ്ഞു.

Tags : Netanyahu Washington Visit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up