x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധ​ത്തി​ന്‍റെ യ​ജ​മാ​ന​ന്മാ​ര്‍ക്കു മു​ന്ന​റി​യി​പ്പു​മാ​യി മാ​ർ​പാ​പ്പ


Published: April 17, 2026 01:59 AM IST | Updated: April 17, 2026 01:59 AM IST

ബ​​മേ​​ണ്ട (​​കാ​​മ​​റൂ​​ൺ): യു​​ദ്ധ​​ത്തി​​നെ​​തി​​രേ​​യും അ​​ത് ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ​​യും വീ​ണ്ടും മു​​ന്ന​​റി​​യി​​പ്പു​​മാ​​യി ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ.

ന​​ശി​​പ്പി​​ക്കാ​​ൻ ഒ​​രു നി​​മി​​ഷം മ​​തി, പ​​ക്ഷേ പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ പ​​ല​​പ്പോ​​ഴും ഒ​​രു ജീ​​വി​​ത​​കാ​​ലം മ​​തി​​യാ​​കി​​ല്ലെ​​ന്ന വ​​സ്തു​​ത യു​​ദ്ധ​​ത്തി​​ന്‍റെ യ​​ജ​​മാ​​ന​​ന്മാ​​ർ​​ക്ക് അ​​റി​​യാ​​മെ​​ന്നും എ​​ന്നാ​​ൽ ഇ​​ക്കാ​​ര്യം അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്ന് ന​​ടി​​ക്കു​​ന്ന ഇ​​വ​​ർ ആ​​യു​​ധ​​ങ്ങ​​ൾ​​ക്കാ​​യി കോ​​ടി​​ക​​ൾ ചെ​​ല​​വ​​ഴി​​ക്കു​​ക​​യും യു​​ദ്ധ​​ത്തി​​ന്‍റെ കെ​​ടു​​തി​​ക​​ൾ​​ക്കി​​ര​​യാ​​കു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ വി​​മു​​ഖ​​ത പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​വെ​​ന്നും മാ​​ർ​​പാ​​പ്പ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ കാ​​മ​​റൂ​​ണി​​ലെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ന​​ഗ​​ര​​മാ​​യ ബ​​മേ​​ണ്ട​​യി​​ൽ ന​​ട​​ന്ന സ​​മാ​​ധാ​​ന സ​​മ്മേ​​ള​​ന​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ​​പാ​​പ്പ.

സ​​മാ​​ധാ​​നം എ​​ന്ന​​ത് ക​​ണ്ടു​​പി​​ടി​​ക്കേ​​ണ്ട ഒ​​ന്ന​​ല്ല. മ​​റി​​ച്ച്, ന​​മ്മു​​ടെ അ​​യ​​ൽ​​ക്കാ​​ര​​നെ ന​​മ്മു​​ടെ സ​​ഹോ​​ദ​​ര​​നോ സ​​ഹോ​​ദ​​രി​​യോ ആ​​യി സ്വീ​​ക​​രി​​ക്കു​​മ്പോ​​ൾ നാം ​​ക​​ണ്ടെ​​ത്തു​​ന്ന ഒ​​ന്നാ​​ണ് -മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.

വി​​ഘ​​ട​​ന​​വാ​​ദി​​ക​​ളും സ​​ർ​​ക്കാ​​രും ത​​മ്മി​​ൽ തു​​ട​​രു​​ന്ന സാ​​യു​​ധ​​സം​​ഘ​​ർ​​ഷ​​ത്തെ പ​​രാ​​മ​​ർ​​ശി​​ച്ച്, കാ​​മ​​റൂ​​ണി​​നെ ബാ​​ധി​​ക്കു​​ന്ന പ്ര​​തി​​സ​​ന്ധി ക്രി​​സ്ത്യ​​ൻ, മു​​സ്‌​​ലിം സ​​മൂ​​ഹ​​ങ്ങ​​ളെ എ​​ങ്ങ​​നെ കൂ​​ടു​​ത​​ൽ അ​​ടു​​പ്പി​​ച്ചു​​വെ​​ന്ന് മാ​​ർ​​പാ​​പ്പ ചൂ​​ണ്ടി​​ക്കാ​​ട്ടി: “തീ​​ർ​​ച്ച​​യാ​​യും, നി​​ങ്ങ​​ളു​​ടെ മ​​ത​​നേ​​താ​​ക്ക​​ൾ സ​​മാ​​ധാ​​ന​​ത്തി​​നാ​​യു​​ള്ള ഒ​​രു പ്ര​​സ്ഥാ​​നം സ്ഥാ​​പി​​ക്കാ​​ൻ ഒ​​ത്തു​​ചേ​​ർ​​ന്നി​​രി​​ക്കു​​ന്നു, അ​​തി​​ലൂ​​ടെ അ​​വ​​ർ എ​​തി​​ർ​​ക​​ക്ഷി​​ക​​ൾ​​ക്കി​​ട​​യി​​ൽ മ​​ധ്യ​​സ്ഥ​​ത വ​​ഹി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു.” ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ലും ഇ​​തു സാ​​ധ്യ​​മാ​​കു​​മെ​​ന്ന ത​​ന്‍റെ പ്ര​​തീ​​ക്ഷ​​യും ആ​​ഗ്ര​​ഹ​​വും മാ​​ർ​​പാ​​പ്പ പ​​ങ്കു​​വ​​ച്ചു.

ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ധാ​​തു​​വി​​ഭ​​വ​​ങ്ങ​​ൾ ആ​​യു​​ധ​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നെ വി​​മ​​ർ​​ശി​​ച്ച മാ​​ർ​​പാ​​പ്പ, ദൈ​​വ​​ത്തി​​ന്‍റെ സൃ​​ഷ്‌​​ടി​​യു​​ടെ ഈ ​​ചൂ​​ഷ​​ണ​​ത്തെ അ​​പ​​ല​​പി​​ക്കാ​​നും നി​​ര​​സി​​ക്കാ​​നും എ​​ല്ലാ​​വ​​രും ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ഭ്യ​​ർ​​ഥി​​ച്ചു.

ബ​​മേ​​ണ്ട​​യി​​ലെ സെ​​ന്‍റ് ജോ​​സ​​ഫ് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ന്ന സ​​മാ​​ധാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ രാ​​ഷ്‌​​ട്രീ​​യ​​ നേ​​താ​​ക്ക​​ളും വി​​വി​​ധ മ​​ത​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും യു​​ദ്ധ​​ത്തി​​ന്‍റെ കെ​​ടു​​തി​​ക​​ൾ അ​​നു​​ഭ​​വി​​ച്ച​​വ​​രും പ​​ങ്കെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് ക​​ത്തീ​​ഡ്ര​​ലി​​നോ​​ടു ചേ​​ർ​​ന്ന നി​​ത്യാ​​രാ​​ധ​​ന ചാ​​പ്പ​​ലി​​ൽ മാ​​ർ​​പാ​​പ്പ അ​​ല്പ​​സ​​മ​​യം പ്രാ​​ർ​​ഥി​​ച്ചു.

പി​ന്നീ​ട് ബ​​മേ​​ണ്ട ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ‍​യ​​ർ​​പോ​​ർ​​ട്ട് ഗ്രൗ​​ണ്ടി​​ൽ പ്ര​​ത്യേ​​കം സ​​ജ്ജ​​മാ​​ക്കി​​യ വേ​​ദി​​യി​​ൽ മാ​​ർ​​പാ​​പ്പ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ൾ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ യൗ​​ണ്ടെ​​യി​​ലേ​​ക്കു പോ​​യ മാ​​ർ​​പാ​​പ്പ ഇ​​ന്ന് ഗി​​നി​​യ ഉ​​ൾ​​ക്ക​​ട​​ലി​​ലെ പ്ര​​ധാ​​ന തു​​റ​​മു​​ഖ​​വും രാ​​ജ്യ​​ത്തി​​ന്‍റെ വാ​​ണി​​ജ്യ ത​​ല​​സ്ഥാ​​ന​​വു​​മാ​​യ ഡു​​വാ​​ല ന​​ഗ​​ര​​ത്തി​​ൽ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. തു​​ട​​ർ​​ന്ന് ഇ​​വി​​ടു​​ത്തെ ജാ​​പൊ​​മ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

സാ​​യു​​ധസേ​​ന​​യും സാ​​യു​​ധ വി​​ഘ​​ട​​ന​​വാ​​ദ ഗ്രൂ​​പ്പു​​ക​​ളും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ൾ തു​​ട​​രു​​ന്ന ബ​​മേ​​ണ്ട​​യി​​ലെ മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ലൂ​​ടെ സ​​മാ​​ധാ​​നം ഊ​​ട്ടി​​യു​​റ​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന ശു​​ഭാ​​പ്തി​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ജ​​ന​​ങ്ങ​​ൾ. മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം പ്ര​​മാ​​ണി​​ച്ച് വി​​ഘ​​ട​​ന​​വാ​​ദി​​ സം​​ഘ​​ട​​ന​​ക​​ൾ വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ പ്രാ​​ദേ​​ശി​​കസ​​മ​​യം 10.15നാ​​ണ് അ​​ൾ​​ജി​​യേ​​ഴ്സി​​ലെ ഹൗ​​റി ബൗ​​മെ​​ഡി​​ന്‍ അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്ന് മാ​​ർ​​പാ​​പ്പ​​യും സം​​ഘ​​വും കാ​​മ​​റൂ​​ണി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ യൗ​​ണ്ടെ​​യി​​ലേ​​ക്കു യാ​​ത്ര​​ തി​​രി​​ച്ച​​ത്. പ്രാ​​ദേ​​ശി​​ക സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.20ന് (ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​ത്രി 07.50) ​യൗ​​ണ്ടെ​​യി​​ലെ എ​​ൻ​​സി​​മാ​​ലെ​​ൻ അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന മാ​​ർ​​പാ​​പ്പ​​യെ ഏ​​റെ ആ​​വേ​​ശ​​ത്തോ​​ടെ​​യാ​​ണു രാ​​ജ്യ​​ത്തെ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ എ​​തി​​രേ​​റ്റ​​ത്.

കാ​​മ​​റൂ​​ണ്‍ പ്ര​​സി​​ഡ​​ന്‍റ് പോ​​ൾ ബി​​യ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ മാ​​ർ​​പാ​​പ്പ സി​​സ്റ്റേ​​ഴ്‌​​സ് ഓ​​ഫ് ദ ​​പൂ​​വേ​​ഴ്സ് ന​​ട​​ത്തു​​ന്ന അ​​നാ​​ഥാ​​ല​​യ​​വും സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് കാ​​മ​​റൂ​​ണി​​ലെ മെ​​ത്രാ​​ന്മാ​​രു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യു​​മു​​ണ്ടാ​​യി​​രു​​ന്നു.

കാ​​മ​​റൂ​​ൺ സ​​ന്ദ​​ർ​​ശ​​നം പൂ​​ർ​​ത്തി​​യാ​​ക്കി നാ​​ലു​​ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി മാ​​ർ​​പാ​​പ്പ നാ​​ളെ അ​​ങ്കോ​​ള​​യി​​ലേ​​ക്കു യാ​​ത്ര​​തി​രി​ക്കും. 21ന് ​​ഇ​​ക്വ​​റ്റോ​​റി​​യ​​ൽ ഗി​​നി​​യ​​യി​​ലെ​​ത്തു​​ന്ന മാ​​ർ​​പാ​​പ്പ മൂ​​ന്നു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം 23ന് ​​വ​​ത്തി​​ക്കാ​​നി​​ലേ​​ക്ക് മ​ട​ങ്ങും.

Tags : Pope Leo XIV warlords warns Cameroon

Recent News

Corehub Up