കയ്റോ: തെക്കൻ സുഡാനിൽ ആർഎസ്എഫ് പാരാമിലിട്ടറി സംഘം സ്കൂളിനും ഹെൽത്ത്കെയർ സെന്ററിനും നേർക്ക് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.
ഇവരിലേറെയും സ്കൂൾ വിദ്യാർഥിനികളാണ്. പത്തു പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് അധ്യാപകരും ഒരു ഹെൽത്ത് കെയർ ജീവനക്കാരനും ഉൾപ്പെടുന്നു.
വൈറ്റ് നൈൽ പ്രവിശ്യയിലെ ഷുകേരി ഗ്രാമത്തിലായിരുന്നു ആക്രമണം. സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ 2023 മുതൽ സംഘർഷം നിലനിൽക്കുകയാണ്.
40,000 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ എൽ-ഫാഷർ മേഖലയിൽ മൂന്നു ദിവസത്തിനിടെ 6,000 പേരാണു കൊല്ലപ്പെട്ടത്.
Tags : RSF attack attack Sudan killed