x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ ട്രംപിന്‍റെ ആഹ്വാനം


Published: November 18, 2025 12:39 AM IST | Updated: November 18, 2025 12:39 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സ് രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് തി​​​രി​​​കൊ​​​ളു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​നാ​​​യി വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ അം​​​ഗ​​​ങ്ങ​​​ളോ​​​ട് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ആ​​​ഹ്വാ​​​നം ചെ​​​യ്തു.

റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​ത്തി​​​ൽ നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​ൻ തീ​​​വ്ര ഇ​​​ട​​​തു​​​പ​​​ക്ഷ ഭ്രാ​​​ന്ത​​​ന്മാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​ണി​​​തെ​​​ന്നും ത​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ളി​​​ക്കാ​​​നൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ട്രം​​​പ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ കു​​​റി​​​ച്ചു.

കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക​​​ക്കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ട്രം​​​പി​​​ന് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ത​​​ര​​​ത്തി​​​ൽ ചി​​​ല ഇ​-​​മെ​​​യി​​​ലു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഫ​​​യ​​​ലു​​​ക​​​ളെ​​​ച്ചൊ​​​ല്ലി റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ വ​​​ള​​​രെ വ​​​ലി​​​യ സം​​​ഘ​​​ട്ട​​​ന​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ഇ​​​വ പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​ത്തി​​​ലേ​​​റെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണു ട്രം​​​പി​​​ന്‍റെ അ​​​പൂ​​​ർ​​​വ​​​മാ​​​യ പി​​​ന്മാ​​​റ്റ​​​മെ​​​ന്നും വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ര​​​ണ്ടാം വ​​​ട്ടം അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ട്രം​​​പ് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പി​​​ന്നോ​​​ട്ടു​​​മാ​​​റു​​​ന്ന​​​ത്. ജ​​​യി​​​ലി​​​ൽ ​ച്ച് ​​ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​ൻ മ​​​രി​​​ച്ച​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ നി​​​ർ​​​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ ഈ ​​​ബി​​​ൽ ജ​​​സ്റ്റി​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നെ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.    

Tags : Trump Epstein files

Recent News

Corehub Up