വാഷിംഗ്ടൺ ഡിസി: മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളെ ലക്ഷ്യമിട്ട ആക്രമണത്തിൽ അഞ്ചു പേരെ വധിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. അതേസമയം ആക്രമണം എവിടെവച്ചായിരുന്നുവെന്ന് വ്യക്തമാക്കിയില്ല.
സാധാരണ വെനസ്വേലയിൽനിന്നു വരുന്ന ബോട്ടുകളെ ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്. നാലു മാസത്തിനിടെ അമേരിക്ക നടത്തിയ 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ താഴെയിറക്കാനുള്ള സമ്മർദതന്ത്രങ്ങളുടെ ഭാഗമായിട്ടാണ് അമേരിക്കൻ നടപടി.
Tags : US forces kill five people