x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം മാ​റ്റി അ​മേ​രി​ക്ക; അ​തൃ​പ്തി അ​റി​യി​ച്ച് ദ​ക്ഷി​ണ കൊ​റി​യ


Published: March 13, 2026 06:12 PM IST | Updated: March 13, 2026 06:12 PM IST

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​യ 'താ​ഡ്' മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​യി​ൽ വി​ന്യ​സി​ച്ചി​രു​ന്ന ഈ ​സം​വി​ധാ​നം പ​ശ്ചി​മേ​ഷ്യ​യി​ലെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി അ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​ൽ ദ​ക്ഷി​ണ കൊ​റി​യ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​നും മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് താ​ഡ് സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ഇ​തി​നാ​യി 1,000-ത്തി​ല​ധി​കം സൈ​നി​ക​രെ​യും അ​മേ​രി​ക്ക നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര കൊ​റി​യ​യി​ൽ നി​ന്നു​ള്ള ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ച പ്ര​തി​രോ​ധ സം​വി​ധാ​നം മാ​റ്റു​ന്ന​ത് ദ​ക്ഷി​ണ കൊ​റി​യ​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

 

Tags : Trump South Korea missile defense system America

Recent News

Corehub Up