ദുബായ്: ഇറാന്റെ തന്ത്രപ്രധാനമായ സൈനികകേന്ദ്രത്തിനുനേരേ അമേരിക്കയുടെ അതിശക്തമായ ആക്രമണം.
ഇറാന്റെ മിസൈലുകള്ക്കും ഡ്രോണുകള്ക്കും എന്ജിനുകള് നിര്മിച്ചുനല്കുന്ന ഖോമിലെ പ്ലാന്റ് ബോംബിട്ടു തകര്ത്തു.
ഇറാനെതിരായ ആക്രമണത്തിനു നേതൃത്വം നല്കുന്ന അമേരിക്കന് സെന്ട്രല് കമാന്ഡാണ് ഇക്കാര്യം അറിയിച്ചത്.
ഖോം നഗരത്തിനു സമീപമുള്ള അതീവസുരക്ഷയുള്ള മേഖലയിലായിരുന്നു പ്ലാന്റ്. ബോംബാക്രമണത്തില് പ്ലാന്റ് പൂര്ണമായും തകര്ന്നതായാണു റിപ്പോര്ട്ടുകള്.
Tags : US Iran missile military center Qom bombed