പാലക്കാട് : പീഡനപരാതിയിൽ ഒളിവിൽ കഴിയുന്ന കൗൺസിലർ പ്രശോഭ് മുൻകൂർ ജാമ്യം തേടി. പാലക്കാട്ടെ അഭിഭാഷകൻ മുഖേന മണ്ണാർക്കാട് എസ്സി, എസ്ടി പ്രത്യേക കോടതിയിലാണ് പ്രശോഭ് ജാമ്യാപേക്ഷ നൽകിയത്.
താൻ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ നാലിന് കോടതി പരിഗണിച്ചേക്കും. ദളിത് യുവതിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്.
പീഡനം, എസ്സി, എസ്ടി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് പ്രശോഭിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
Tags : Abuse case prashobh anticipatory bail