ആനയിറങ്ങൽ തടാകത്തിലെ നടുത്തുരുത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന
ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തെ മൂന്നാം ദിവസവും പ്രതിസന്ധിയിലാക്കി ആനയുടെ കറക്കം. രാവിലെ ജലാശയത്തിലിറങ്ങിയ ആന നടുത്തുരുത്തി തുരുത്ത് ഭാഗത്ത് നിലയുറപ്പിക്കുകയായിരുന്നു.
ആന 301 കോളനി ഭാഗത്തേക്കോ പന്നിയാർ ഭാഗത്തേക്കോ നീങ്ങാനാണ് സാധ്യത. ഇതിൽ പന്നിയാർ ഭാഗത്തേക്ക് നീങ്ങിയാൽ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന നീങ്ങാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. ഇതിനായി ബോട്ടിൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
തുരുത്തിലുള്ള കൊമ്പനെ മയക്കുവെടി വച്ചാൽ, കൊമ്പൻ വെള്ളത്തിലേക്കിറങ്ങിയാൽ ജീവഹാനിക്ക് വരെ കാരണമാകും. നടുത്തുരുത്തിയിൽ നിന്ന് 301 കോളനിയിലേക്ക് ആന എത്തിയെങ്കിലേ ദൗത്യം നടക്കൂ. അതിനാൽ കാത്തിരിക്കാനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം.
Tags : MissionChakkakomban WildElephant TaskForce Chakkakomban