x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​ക​ൾ​ക്കൊ​പ്പം പൊ​ലി​സു​കാ​ര​ന്‍റെ വി​നോ​ദ​യാ​ത്ര; പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: November 20, 2026 08:54 AM IST | Updated: November 20, 2026 09:03 AM IST

ജ​യേ​ഷ് പ്രതികൾക്കൊപ്പം

ക​ണ്ണൂ​ർ: വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​നോ​ദ​യാ​ത്ര ന​ട​ത്തി​യെ​ന്ന് പ​രാ​തി. ശ്രീ​ക​ണ്ഠ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​യേ​ഷി​നെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും സം​സ്ഥാ​നപൊ​ലി​സ് മേ​ധാ​വി​ക്കും (ഡി​ജി​പി) പ​രാ​തി ന​ൽ​കി​യ​ത്.

ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കൊ​പ്പം ജ​യേ​ഷ് നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പൊ​ലി​സ് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ ജി​ല്ലാ നേ​താ​വു​കൂ​ടി​യാ​ണ് ജ​യേ​ഷ്. 

കൗ​ൺ​സി​ല​റെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തു​വ​രെ അ​റ​സ്റ്റ് വൈ​കി​പ്പി​ച്ച​ത് ജ​യേ​ഷി​ന്‍റെ സ്വാ​ധീ​നം കൊ​ണ്ടാ​ണെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.​വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags : police officer trip complaint DGP Youth Congress Ramesh Chennithala

Recent News

Corehub Up