വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: ധനരാജ് വധക്കേസിൽ കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന സംഭവങ്ങളിൽ കൊലയ്ക്ക് പിന്നിലെ ലക്ഷ്യം തെളിയിക്കുക പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗൂഢാലോചന തെളിഞ്ഞാൽ മാത്രമേ ലക്ഷ്യവും കൃത്യമായി തെളിയിക്കാനാകൂവെന്ന് എംഎൽഎ വ്യക്തമാക്കി. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതും അവർക്ക് ശിക്ഷ ഉറപ്പായതും ആശ്വാസം നൽകുന്ന കാര്യമാണെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കേസിൽ വെറുതേവിട്ട 16 പ്രതികളുടെ കാര്യത്തിൽ വിധിപ്പകർപ്പ് പൂർണമായും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാൻ പ്രോസിക്യൂഷൻ സന്നധത അറിയിച്ചിട്ടുണ്ട്. വിധിപ്പകർപ്പ് പരിശോധിച്ചാലേ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കു എന്നും അദ്ദേഹം അറിയിച്ചു.
ഗൂഢാലോചനക്കുറ്റം നിയമപരമായി തെളിയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കൃത്യമായ രേഖാപരമായ തെളിവുകളോ ദൃക്സാക്ഷി മൊഴികളോ ഇതിന് അനിവാര്യമാണ്. ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ലെന്നും വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
Tags : VKunjikrishnan CPM Kannur Crime Police Investigation CaseFile FIR