x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളിം​ഗ് തു​ട​ങ്ങി, ജ​നം വി​ധി​യെ​ഴു​തു​ന്നു


Published: April 9, 2026 07:11 AM IST | Updated: April 9, 2026 07:11 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു. ആ​രു ന​യി​ക്ക​ണ​മെ​ന്ന് 2.71 കോ​ടി ജ​നം ഇ​ന്നു വി​ധി​യെ​ഴു​തും.

30,471 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 883 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ സം​സ്ഥാ​ന​ത്തെ 30,495 ബൂ​ത്തു​ക​ളി​ലാ​യാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത്.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഭാ​ര്യ​യും മ​ക​ളും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ രാ​വി​ലെ ത​ന്നെ പ​റ​വൂ​രി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി. വ​ട്ടി​യൂ​ർ​കാ​വ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​ർ. ശ്രീ​ലേ​ഖ​യും രാ​വി​ലെ ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ന​ട​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി തു​ട​ങ്ങി​യ​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​താ​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി.

വോ​ട്ട് ചെ​യ്യാ​ൻ മു​ട​വ​ൻ​മു​ക​ൾ സ്കൂ​ളി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തി. താ​ര​ത്തെ കാ​ണാ​ൻ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ന്ന​ത്.

Tags : Assembly elections polling

Recent News

Corehub Up