മലപ്പുറം: ജമ്മുകാഷ്മീരില്‍ ജോലിക്കിടെ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ. സജീഷി(48)ന്റെ മൃതദേഹം മലപ്പുറം ഒതുക്കുങ്ങലില്‍ സംസ്കരിച്ചു.
രാവിലെ പത്തിന് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം. വെള്ളിയാഴ്ചയാണ് പൂഞ്ചിലെ പട്രോളിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് സജീഷ് വിരമൃത്യു വരിച്ചത്.
പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സൈനിക ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി രാത്രി ഒതുക്കുങ്ങൽ ചെറുകുന്നിലെ വീട്ടിൽ എത്തിച്ചു.
രാവിലെ വീട്ടിലും സമീപത്തെ സ്കൂളിലും പൊതുദർശനത്തില് നിരവധി പേര് അന്തിമോപചാരം അർപ്പിച്ചു.
വീടിനോട് ചേർന്ന കുടുംബ ശ്മശാനത്തിൽ മക്കളായ കെ. സിദ്ധാർഥ്, കെ. ആര്യൻ എന്നിവർ ചിതക്ക് തീ കൊളുത്തി. 27 വർഷമായി സൈനികനായിരുന്നു കെ. സജീഷ്.
Tags : Body martyred soldier Sajeesh cremated