x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലി​ഫ് ഹൗ​സി​ല്‍ ബോം​ബ് ഭീ​ഷ​ണി; സ​ന്ദേ​ശ​മെ​ത്തി​യ​ത് ഇ ​മെ​യി​ലി​ൽ


Published: December 1, 2025 09:06 PM IST | Updated: December 1, 2025 09:24 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ല്‍ ബോം​ബ് ഭീ​ഷ​ണി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഇ ​മെ​യി​ലി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

ഇ​ര​ട്ട സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. വ​ലി​യ നാ​ശ​ന​ഷ്ടം വ​രു​ത്താ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്നും അ​തു​കൊ​ണ്ട് എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും മെ​യി​ലി​ലു​ണ്ട്.

ഇ​ര​ട്ട​സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ്ര​ഭാ​വം അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം ഉ​ണ്ടാ​കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ബോം​ബ് സ്‌​ക്വാ​ഡ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഇ​തി​നു പു​റ​മേ സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ മാ​നേ​ജ​ര്‍​ക്കും ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം കി​ട്ടി. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ക്ലി​ഫ് ഹൗ​സ്, സെ​ക്ര​ട്ട​റി​യേ​റ്റ്, ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ക​ള​ക്ട​റേ​റ്റ് അ​ട​ക്കം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags : Bomb threat Cliff House Trivandrum

Recent News

Corehub Up