x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഎ വിദ്യാർഥികളുടെ ദേശീയ സമ്മേളനത്തിനു തുടക്കമായി


Published: November 2, 2025 02:01 AM IST | Updated: November 2, 2025 02:01 AM IST

കൊ​​​ച്ചി: ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​ർ രാ​​​ജ്യ​​​പു​​​രോ​​​ഗ​​​തി​​​യി​​​ലെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണെ​​​ന്ന് ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്. ക​​​ഴി​​​ഞ്ഞ ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ രാ​​​ജ്യം വ​​​ലി​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യി. ക​​​രു​​​ത്തു​​​റ്റ രാ​​​ജ്യ​​​മെ​​​ന്ന​​​ നി​​​ല​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തി​​​നു ക​​​രു​​​ത്തു​​​ പ​​​ക​​​രു​​​ന്ന​​​ത് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് ഓ​​​ഫ് ഇ​​​ന്ത്യ ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ​​​സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി​​​യി​​​ൽ ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ജീ​​​വി​​​ത​​​ത്തി​​​ലു​​​ട​​​നീ​​​ളം സ​​​ത്യ​​​സ​​​ന്ധ​​​ത കൈ​​​വി​​​ട​​​രു​​​തെ​​​ന്നും യു​​​വാ​​​ക്ക​​​ൾ നാ​​​ടി​​​നെ ന​​​യി​​​ക്കു​​​ന്ന​​​വ​​​രാ​​​യി മാ​​​റ​​​ണ​​​മെ​​​ന്നും മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്ന ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ഐ​​​സി​​​എ​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ച​​​ര​​​ൺ​​​ജോ​​​ത് സിം​​​ഗ് ന​​​ന്ദ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സാ​​​മ്പ​​​ത്തി​​​ക ശ​​​ക്തി​​​യാ​​​കാ​​​നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട് സ​​​മൂ​​​ഹം എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
ഐ​​​സി​​​എ​​​ഐ സെ​​​ൻ​​​ട്ര​​​ൽ കൗ​​​ൺ​​​സി​​​ൽ മെ​​​ംബർ ബാ​​​ബു ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ, രോ​​​ഹി​​​ത് റു​​​വാ​​​ഡി​​​യ, സ​​​ഞ്ജി​​​ബ് സാം​​​ഗി, എ.​​​എ​​​സ്. ആ​​​ന​​​ന്ദ്, ദീ​​​പ വ​​​ർ​​​ഗീ​​​സ്, ജോ​​​ളി സ്റ്റീ​​​ഫ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബ​​​ൻ​​​വ​​​ർ ബോ​​​റാ​​​ന, ആ​​​കാ​​​ശ് ക​​​ൺ​​​ടോ​​​യ്‌, ലി​​​ജി​​​ൻ ല​​​ക്ഷ്മ​​​ൺ, ഹി​​​മാ​​​ൻ​​​ഷു ശ്രീ​​​വാ​​​സ്ത​​​വ, സൗ​​​മ്യ കാ​​​ന്ത പാ​​​തി, വി​​​വേ​​​ക് കൃ​​​ഷ്ണ ഗോ​​​വി​​​ന്ദ് എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ടെ​​​ക്‌​​​നി​​​ക്ക​​​ൽ സെ​​​ഷ​​​നി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 12 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് സ​​​മാ​​​പി​​​ക്കു

Tags : national conference

Recent News

Corehub Up