x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് വീഡിയോ ചിത്രീകരിച്ചു; നാലു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കൊച്ചി ബ്യൂറോ
Published: July 27, 2026 12:20 PM IST | Updated: July 27, 2026 12:40 PM IST

വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യം

മൂവാറ്റുപുഴ: സ്‌കൂളിലുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. മൂവാറ്റുപുഴയിലെ സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് നടപടി സ്വീകരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്‌കൂള്‍ വളപ്പിന് പുറത്താണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുട്ടിയെ മര്‍ദിച്ച ശേഷം സഹപാഠികള്‍ പാട്ടു പാടി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ മര്‍ദനമേറ്റ കുട്ടി പരാതി തന്നിട്ടില്ല എന്നാണ് സ്‌കൂളിന്‍റെ വിശദീകരണം. മര്‍ദിച്ച വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്‍റ് സസ്‌പെന്‍ഡ് ചെയ്തു.

പത്താം ക്ലാസ് വിദ്യാര്‍ഥികളായതിനാല്‍ വീട്ടിലിരുത്തി പഠിപ്പിച്ചാല്‍ മതിയെന്നാണ് മാനേജ്‌മെന്‍റ് നിലപാട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ സംവിധാനങ്ങളുള്‍പ്പെടെ വീഡിയോ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Tags : Students Case Beating Crime

Recent News

Corehub Up