x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ഗു​രു​വാ​യൂ​രി​ൽ റീ​ൽ​സ് ചി​ത്രീ​ക​ര​ണം; ജ​സ്ന സ​ലീ​മി​നെ​തി​രെ കേ​സെ​ടു​ത്തു


Published: November 8, 2025 09:32 AM IST | Updated: November 8, 2025 09:33 AM IST

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വീ​ണ്ടും റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച ജ​സ്ന സ​ലീ​മി​നെ​തി​രെ കേ​സെ​ടു​ത്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് ജ​സ്ന റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​ത്.

കൃ​ഷ്ണ​ന്റെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ചി​ത്ര​കാ​രി​യാ​ണ് ജ​സ്ന സ​ലീം. ഗു​രു​വാ​യൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ നി​ന്നാ​ണ് ജ​സ്ന റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ ഇ​വ​ർ റീൽ​സ് ചി​ത്രീ​ക​രി​ച്ച​തും കേ​ക്ക് മു​റി​ച്ച​തും ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി​യാ​യി എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ചി​ത്രീ​ക​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ക​യാ​ണ് ജ​സ്ന വീ​ണ്ടും റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​ത്.

ജ​സ്ന സ​ലീ​മി​നൊ​പ്പം ആ​ർ​എ​ൽ ബ്രൈ​റ്റ് ഇ​ൻ എ​ന്ന വ്ളാ​ഗ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Tags : jesna salim case resgistered guruvayur temple police reels shooted

Recent News

Corehub Up