x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനകീയ വിഷയങ്ങളിലെ മുന്നണി പോരാളി; സതീശന്‍ ക്യാബിനറ്റില്‍ ചാണ്ടി ഉമ്മന്‍ തഴയപ്പെടുമ്പോള്‍..

റോബിന്‍ ഏബ്രഹാം ജോസഫ്
Published: May 17, 2026 07:04 PM IST | Updated: May 17, 2026 07:07 PM IST

കോ​ട്ട​യം: വി.​ഡി.​സ​തീ​ശ​ന്‍ ക്യാ​ബി​ന​റ്റി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ പോ​യ യു​വ എം​എ​ല്‍​എ​മാ​രി​ല്‍ പ്ര​ധാ​നി ചാ​ണ്ടി ഉ​മ്മ​നാ​ണ്. 2023ല്‍ ​മൂ​പ്പ​ത്തി​യേ​ഴാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ചാ​ണ്ടി വ​ള​രെ കു​റ​ച്ചു സ​മ​യം കൊ​ണ്ടു ത​ന്നെ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ ശ്ര​ദ്ധേ​യ മു​ഖ​മാ​യി മാ​റി​യി​രു​ന്നു. പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന യു​ഡി​എ​ഫ് സം​ഘം ഏ​റ്റെ​ടു​ക്കു​ന്ന പ​ല വി​ഷ​യ​ങ്ങ​ളി​ലേ​ക്കും ആ​ദ്യം എ​ടു​ത്ത് ചാ​ടി​യ​തും ചാ​ണ്ടി ഉ​മ്മ​നാ​ണ്.

ആ​ശാ സ​മ​ര​വും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ച​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര​ന്റെ ശ​ബ്ദ​മാ​യി ചാ​ണ്ടി ഉ​മ്മ​നു​ണ്ടാ​യി​രു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പോ​ലെ ത​ന്നെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ചാ​ണ്ടി ഉ​മ്മ​നെ​യും പു​തു​പ്പ​ള്ളി​യും കേ​ര​ള​വും ഏ​റ്റെ​ടു​ത്തു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ​ര്‍​ക്കാ​ര്‍ അ​നാ​സ്ഥ​യു​ടെ ഇ​ര​യാ​യി ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട ബി​ന്ദു​വെ​ന്ന വീ​ട്ട​മ്മ​യു​ടെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​യും ത​ണ​ലാ​യും ഓ​ടി​യെ​ത്തി​യ ചാ​ണ്ടി സം​സ്ഥാ​ന ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്കും മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മാ​തൃ​ക​യാ​ണ്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ല​ഭി​ച്ച മൂ​ന്നു വ​ര്‍​ഷം കൊ​ണ്ട് പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഓ​ടി​ന​ട​ന്ന് അ​ടി​സ്ഥാ​ന വി​ഭാ​ഗം മ​നു​ഷ്യ​രെ കാ​ണു​ക​യും പി​താ​വാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഓ​ര്‍​മ്മ​യ്ക്കാ​യി ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​കാ​നും സാ​ധി​ച്ച​ത് രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ ചാ​ണ്ടി ഉ​മ്മ​നെ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പോ​ലെ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​നി​ട​യാ​ക്കി. പാ​ല​ക്കാ​ട്, നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ഓ​ട്ട പ്ര​ദ​ക്ഷി​ണ​വും വോ​ട്ട​ര്‍​മാ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളേ​ക്കാ​ള്‍ ചാ​ണ്ടി​യെ കാ​ണാ​ന്‍ കാ​ത്തു​നി​ന്ന​തും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പോ​യി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച ഏ​ക സ്ഥാ​നാ​ര്‍​ഥി​യും സ്റ്റാ​ര്‍ കാ​മ്പ​യി​ന​റാ​യി മാ​റി​യ​തും ചാ​ണ്ടി ഉ​മ്മ​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും കെ.​സി. വേ​ണു​ഗോ​പാ​ലും പൊ​രി​വെ​യി​ല​ത്ത് സൈ​ക്കി​ള്‍ ച​വി​ട്ടി​യ​ത് ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു. ഫ്ളെ​ക്സും പോ​സ്റ്റ​റും ആ​ര്‍​ഭാ​ട​വും ഒ​ഴി​വാ​ക്കി ആ ​തു​ക​യ്ക്ക് വീ​ട് പ​ണി​ത് കൈ​മാ​റാ​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ മു​തി​ര്‍​ന്ന പ​ല നേ​താ​ക്ക​ളും വി​ല​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ല്‍ നി​ന്നൊ​ന്നും പി​ന്നോ​ട്ട് പോ​യി​ല്ല, കാ​ര​ണം ഉ​മ്മ​ന്‍ ചാ​ണ്ടി​യ്ക്ക് ജ​ന​ങ്ങ​ളാ​യി​രു​ന്നു ്തി. ​ചാ​ണ്ടി ഉ​മ്മ​നും അ​ത് ത​ന്നെ​യാ​ണ് പാ​ഠ​മാ​ക്കി​യ​ത്. 52907 വോ​ട്ടി​ന്റെ ച​രി​ത്ര​ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പു​തു​പ്പ​ള്ളി​ക്കാ​ര്‍ ചാ​ണ്ടി​യെ നി​യ​മ​സ​ഭ​യി​ലേ​ക്ക​യ​ച്ചു.

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ജ​ന​ങ്ങ​ള്‍ വി​ധി​യെ​ഴു​തി​യ​പ്പോ​ഴെ ചാ​ണ്ടി ഉ​മ്മ​ന്‍ മ​ന്ത്രി​യാ​കു​മെ​ന്ന് വോ​ട്ട​ര്‍​മാ​ര്‍ ഉ​റ​പ്പി​ച്ചി​രു​ന്നു. മൂ​ന്നു വ​ര്‍​ഷ​ത്തെ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് നോ​ക്കി​യാ​ണ് ആ ​അം​ഗീ​കാ​രം തേ​ടി​യെ​ത്തി​യ​തെ​ന്നും വ്യ​ക്ത​മാ​ണ്. ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ല്‍ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​കു​ന്ന, അ​ര്‍​ഹ​രാ​യ പ​ല​രും അ​തി​ല്‍ ത​ഴ​യ​പ്പെ​ടു​ന്ന​ത് വ​രും കാ​ല​ത്ത് യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ല. 52907 വോ​ട്ടി​ന്റെ ച​രി​ത്ര​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ള്‍ ന​ല്‍​കി സ​ഭ​യി​ലേ​ക്ക് അ​യ​ച്ച​ത് വെ​റും എം​എ​ല്‍​എ​യാ​യി കാ​ണാ​നാ​യി​രു​ന്നി​ല്ലെ​ന്ന് ചു​രു​ക്കം.

Tags : chandy oomen vd satheesan ministry oath taking

Recent News

Corehub Up