x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി സ്ഥാനം: എം​എ​ൽ​എ​മാ​രെ ഒ​പ്പം നി​ർ​ത്താ​ൻ കരുനീ​ക്കം


Published: May 6, 2026 02:10 AM IST | Updated: May 6, 2026 02:10 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നീ​​​ക്കം കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങാ​​​നി​​​രി​​​ക്കേ എം​​​എ​​​ൽ​​​എ​​​മാ​​​രെ ഒ​​​പ്പം നി​​​ർ​​​ത്താ​​​നു​​​ള്ള നീ​​​ക്കം സ​​​ജീ​​​വ​​​മാ​​​ക്കി മൂ​​​ന്നു നേ​​​താ​​​ക്ക​​​ളും രം​​​ഗ​​​ത്ത്.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ​​​യും കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ​​​യും ഗ്രൂ​​​പ്പ് മാ​​​നേ​​​ജ​​​ർ​​​മാ​​​ർ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​ക്കി.

എം​​​എ​​​ൽ​​​എമാ​​​രെ നേ​​​രി​​​ൽ ക​​​ണ്ട് അ​​​ഭി​​​പ്രാ​​​യം തേ​​​ടാ​​​ൻ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നി​​​രീ​​​ക്ഷ​​​ക​​​ർ ഇ​​​ന്നോ നാ​​​ളെ​​​യോ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്. എം​​​എ​​​ൽ​​​എ​​​മാ​​​രെ കൂ​​​ട്ട​​​മാ​​​യും ഒ​​​റ്റ​​​യ്ക്കും കാ​​​ണും. പി​​​ന്നീ​​​ട് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും.

കൂ​​​ടു​​​ത​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഒ​​​പ്പ​​​മു​​​ണ്ടെ​​​ന്ന വാ​​​ദ​​​മാ​​​ണ് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ വി​​​ഭാ​​​ഗം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെയും ഘ​​​ട​​​ക​​​ക്ഷി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ​​​യും ഒ​​​രു​​​മി​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​യാ​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി വ​​​രേ​​​ണ്ട​​​തെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ വി​​​ഭാ​​​ഗം മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, സ്വാ​​​ഭാ​​​വി​​​കനീ​​​തി വേ​​​ണ​​​മെ​​​ന്നും പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള​​​വ​​​രെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തെ​​​ന്നുമുള്ള അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ക്യാ​​​മ്പ് മു​​ന്നോ​​ട്ടു​​ വ​​യ്ക്കു​​​ന്ന​​​ത്. ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ സ​​​തീ​​​ശ​​നാ​​​ണെ​​​ന്നാ​​​ണ് അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഫോ​​​ണി​​​ലും നേ​​​രി​​​ട്ടും ച​​​ർ​​​ച്ച ന​​​ട​​​ത്തി.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നി​​​ക്കു​​​മ്പോ​​​ൾ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. ടീം ​​​യു​​​ഡി​​​എ​​​ഫി​​​നെ ന​​​യി​​​ച്ച വി.​​​ഡി. സ​​​തീ​​​ശ​​​നെ പ​​​രോ​​​ക്ഷ​​​മാ​​​യി പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് ലീ​​​ഗ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ൾ സീ​​​നി​​​യോ​​​റി​​​റ്റി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യം പു​​​റ​​​ത്തു പ​​​റ​​​ഞ്ഞ് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല രം​​​ഗ​​​ത്തു വ​​​ന്നു. ഇ​​​പ്പോ​​​ൾ നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ൽ സീ​​​നി​​​യ​​​ർ നേ​​​താ​​​വ് താ​​​നാ​​​ണെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് സ്വീ​​​ക​​​രി​​​ക്കു​​​മ്പോ​​​ൾ സീ​​​നി​​​യോ​​​രി​​​റ്റി​​​യും പ്ര​​​ധാ​​​ന​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നാ​​​ണ് ര​​​മേ​​​ശി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന വി​​​ഭാ​​​ഗം സ്വീ​​​ക​​​രി​​​ക്കു​​​ക.

കേ​ന്ദ്ര​നി​രീ​ക്ഷ​ക​രാ​യി അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​​ർ​​​​ച്ച​​​​യ്ക്കാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് കോ​​​​ൺ​​​​ഗ്ര​​​​സ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് ര​​​​ണ്ടു നി​​​​രീ​​​​ക്ഷ​​​​ക​​​​രെ നി​​​​യോ​​​​ഗി​​​​ച്ചു. എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി മു​​​​കു​​​​ൾ വാ​​​​സ്നി​​​​ക്കി​​​​നെ​​​​യും ട്ര​​​​ഷ​​​​റ​​​​ർ അ​​​​ജ​​​​യ് മാ​​​​ക്ക​​​​നെ​​​​യു​​​​മാ​​​​ണ് നി​​​​യോ​​​​ഗി​​​​ച്ച​​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ക​​​​ക്ഷി യോ​​​​ഗം വി​​​​ളി​​​​ച്ചു​​​ചേ​​​ർ​​​ക്കു​​​ന്ന ദി​​​​വ​​​​സം നി​​​​രീ​​​​ക്ഷ​​​​ക​​​​ർ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

Tags : Chief Minister's post Karuneekam MLAs UDF Congress

Recent News

Corehub Up