x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് ഭ​രി​ച്ച​പ്പോ​ൾ ഇ​രു​ണ്ട​കാ​ല​മാ​യി​രു​ന്നു; വി​ക​സ​ന​ത്തി​ന്‍റെ മാ​റ്റം എ​ല്ലാ​യി​ട​ത്തും കാ​ണാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


Published: April 1, 2026 09:06 PM IST | Updated: April 1, 2026 09:06 PM IST

ആ​ല​പ്പു​ഴ: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​സി റോ​ഡ് മാ​തൃ​കാ​പ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ട​നാ​ട്ടി​ലെ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

മ​ഴ പെ​യ്താ​ൽ വെ​ള്ള​പ്പൊ​ക്കം മൂ​ലം യാ​ത്ര മു​ട​ങ്ങു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. യു​ഡി​എ​ഫ് ഭ​രി​ച്ച​പ്പോ​ൾ ഇ​രു​ണ്ട​കാ​ല​മാ​യി​രു​ന്നെ​ന്നും എ​ല്‍​ഡി​എ​ഫ് സ​ർ​ക്കാ​ർ പു​രോ​ഗ​തി ന​ട​ക്കി​ല്ലെ​ന്നു ക​രു​തി​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പ​ടെ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും പി​ണ​റാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ക​സ​ന​ത്തി​ന്‍റെ മാ​റ്റം എ​ല്ലാ​യി​ട​ത്തും കാ​ണാം. വി​ക​സ​ന​ത്തി​ന്‍റെ സ്വാ​ദ് അ​നു​ഭ​വി​ക്കാ​ത്ത ഒ​രു കു​ടും​ബ​വും കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കി​ല്ല. അ​താ​ണ് ന​മ്മു​ടെ വി​ക​സ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ആ​രോ​ഗ്യ മേ​ഖ​ല​യി​ലും ന​ല്ല മാ​റ്റം ഉ​ണ്ടാ​ക്കാ​നാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നാ​ട് ത​ക​ർ​ന്ന​പ്പോ​ൾ കേ​ന്ദ്രം സ​ഹാ​യി​ച്ചി​ല്ല. മ​റ്റെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സ​ഹാ​യം ന​ൽ​കി​യ​പ്പോ​ഴും കേ​ര​ള​ത്തെ പ​രി​ഗ​ണി​ച്ചി​ല്ല. വ​യ​നാ​ട് ദു​ര​ന്ത​സ​മ​യ​ത്തും സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

 

Tags : pinarayi vijayan cpm ldf alappuzha

Recent News

Corehub Up