x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ്യാ​ടി​യി​ൽ ബോ​ർ​ഡി​ന് നേ​രെ​യും ബോം​ബാ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി


Published: March 23, 2026 12:29 AM IST | Updated: March 23, 2026 12:29 AM IST

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ർ​ഡി​നു​നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​താ​യി ആ​രോ​പ​ണം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പാ​റ​ക്ക​ൽ അ​ബ്‌​ദു​ള്ള​യു​ടെ ബോ​ർ​ഡി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി പ​രാ​തി​യു​ള്ള​ത്.

കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലെ തോ​ട​ന്നൂ​രാ​ണ് പ്ര​ചാ​ര​ണ ബോ​ർ​ഡ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലു​ള്ള​ത്. സം​ഭ​വ​സ്ഥ​ല​ത്ത് ബോ​ർ​ഡി​നു​സ​മീ​പം സ്ഫോ​ട​ന വ​സ്തു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നു. 

പ്ര​ദേ​ശ​ത്ത് വ​ൻ തോ​തി​ലു​ള്ള ബോം​ബ് ശേ​ഖ​ര​മു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സ് ഇ​ട​പെ​ട​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ടു​ന്നു. നേ​ര​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ് ബോ​ർ​ഡി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

Tags : calicut kuttyadi kerala police udf

Recent News

Corehub Up