പ്രതീകാത്മക ചിത്രം
കാസർഗോഡ്: പോലീസ് ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. രാജപുരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സാം സനലിനെയാണ് (27) കാണാതായത്. ബേളൂർ അട്ടേങ്ങാനം സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരമില്ലാതായത്.
സംഭവത്തിൽ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ, അവസാനമായി സിഗ്നൽ ലഭിച്ചത് മൈസൂർ ഭാഗത്തുനിന്നാണെന്ന് വ്യക്തമായി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Tags : Civil Police Officer missing case Deepika DeepikaNewspaper Headlines