x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും; പ്ര​മേ​യം പാ​സാ​ക്കി


Published: May 7, 2026 12:42 PM IST | Updated: May 7, 2026 12:46 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നാ​യി കോ​ൺ​ഗ്ര​സി​ൽ പോ​ര് തു​ട​രു​ന്ന​തി​നി​ടെ നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ചേ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം പ്ര​മേ​യം പാ​സാ​ക്കി.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ചു. യോ​ഗം ചേ​രു​ന്ന​തി​നു മു​മ്പ് കേ​ന്ദ്ര നി​രീ​ക്ഷ​ക​ർ എം​പി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബൈ​ന്നി ബ​ഹ​നാ​ൻ, കെ.​സു​ധാ​ക​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​ർ കെ.​സി.വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചു.

അ​തേ​സ​മ​യം ഹൈ​ബി ഈ​ഡ​ൻ വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ചു. അ​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​രീ​ക്ഷ​ക​ർ​ക്ക് കെ. ​സു​ധാ​ക​ര​ൻ ക​ത്ത് ന​ൽ​കി. മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യി​ല്‍ 47 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​യ​താ​യെ​ന്നാ​ണ് കെ.​സി വി​ഭാ​ഗം പ​റ​യു​ന്ന​ത്.

16 എം​എ​ൽ​എ​മാ​ർ ത​ന്‍റെ പേ​ര് പ​റ​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​രു​തു​ന്നു. ഒ​മ്പ​ത് എം​എ​ൽ​എ​മാ​ർ ഒ​പ്പ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ ക്യാ​മ്പ് പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച​യോ​ടെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൽ വാ​സ്നി​ക്കും 63 എം​എ​ൽ​എ​മാ​രെ​യും ഒ​ന്നി​ച്ചും ഒ​റ്റ​യ്ക്ക് ഒ​റ്റ​യ്ക്കും കാ​ണും.

തി​രു​വ​ന​ന്ത​പു​ര​ത്തെ താ​ജ് ഹോ​ട്ട​ലി​ൽ ത​ങ്ങി​യ നി​രീ​ക്ഷ​ക​ർ പു​ല​ർ​ച്ചെ മു​ത​ൽ നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ളെ ക​ണ്ടി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും നി​രീ​ക്ഷ​ക​ർ ച​ർ​ച്ച ന​ട​ത്തും.

നി​രീ​ക്ഷ​ക​ർ തി​രി​കെ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ശേ​ഷ​മാ​കും തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക. അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ലെ തീ​രു​മാ​ന​വും വൈ​കിയേക്കും. മു​ഖ്യ​മ​ന്ത്രി​യും ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും ആ​യി​രി​ക്കും ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക.

ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ക​ർ​ശ​ന മേ​ൽ​നോ​ട്ട​ത്തി​ൽ ആ​യി​രി​ക്കും മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ക്കു​ക. മെ​റി​റ്റ് മാ​ത്ര​മാ​ക​ണം മാ​ന​ദ​ണ്ഡ​മെ​ന്നും ഗ്രൂ​പ്പ് താ​ല്പ​ര്യ​ങ്ങ​ൾ നോ​ക്ക​രു​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി നി​ർ​ദേ​ശം ന​ൽ​കി.

Tags : cm discussion congress final decision high command

Recent News

Corehub Up