പാലക്കാട്: സ്ത്രീസമൂഹത്തോടുള്ള കോൺഗ്രസ് പാർട്ടിയുടെ നിലപാട് കൂടുതൽ വ്യക്തമാവുകയാണെന്ന് മുൻ എംപി എൻ.എൻ. കൃഷ്ണദാസ്.
കോൺഗ്രസ് പാർട്ടി ഈ നാടിന്റെ സംസ്കാരത്തെ വെല്ലുവിളിക്കുന്നു. രാഹുലിനെ ന്യായീകരിക്കുന്നതിലൂടെ അതാണ് സംഭവിക്കുന്നത്. ഡിസിസി പ്രസിഡന്റുവരെ ഇത്തരത്തിലാണ് പ്രതികരിക്കുന്നത്.
പൊതുസമൂഹം ഇതു കണ്ടു വിലയിരുത്തട്ടെ. രാഹുൽ ജനമനസുകളിൽ എംഎൽഎ അല്ലാതായി മാറിക്കഴിഞ്ഞു. ചെയ്ത വോട്ട് തിരിച്ചെടുക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടായിരുന്നുവെങ്കിൽ ഇദ്ദേഹം എന്നേ എംഎൽഎ പദവിയിൽനിന്നു പുറത്താകുമായിരുന്നു.
രാഹുൽ രാജിവയ്ക്കണോ എന്ന ചോദ്യത്തോടായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.
Tags : NN Krishnadas Congress rahul mamkootathil