x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കോടതി ഇടപെടലുകൾ ആശാവഹം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ


Published: December 17, 2025 02:05 AM IST | Updated: December 17, 2025 02:05 AM IST

കൊ​​​ച്ചി: മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ആ​​​ശാ​​​വ​​​ഹ​​​മെ​​​ന്നു സീ​​​റോ​​​മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ൻ. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ങ്ങ​​​ളും അ​​​തി​​​ലെ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗ​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വി​​​ല​​​യി​​​രു​​​ത്തി.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സു​​​ൽ​​​ത്താ​​​ൻ​​​പു​​​ർ ജി​​​ല്ലാ​​​പ​​​രി​​​ധി​​​യി​​​ൽ ഏ​​​താ​​​നും ക്രൈ​​​സ്ത​​​വ​​​വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന കു​​​റ്റം ചു​​​മ​​​ത്തി കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് അ​​​വ​​​ർ ബൈ​​​ബി​​​ൾ കൈ​​​വ​​​ശം വ​​​ച്ചു​​​വെ​​​ന്നും വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നും മ​​​റ്റും ആ​​​രോ​​​പി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ യു​​​പി പോ​​​ലീ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യും പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ വാ​​​ദ​​​ങ്ങ​​​ളും അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ശി​​​ത​​​വി​​​മ​​​ർ​​​ശ​​​നം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി. ബൈ​​​ബി​​​ൾ കൈ​​​യി​​​ൽ സൂ​​​ക്ഷി​​​ച്ച​​​തോ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തോ പ്രാ​​​ർ​​​ഥ​​​നാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​തോ നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ തെ​​​ളി​​​വാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

ബൈ​​​ബി​​​ൾ വി​​​ത​​​ര​​​ണ​​​മോ പ്ര​​​ഘോ​​​ഷ​​​ണ​​​മോ രാ​​​ജ്യ​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു കോ​​​ട​​​തി സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം ഹ​​​നി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​ത ചോ​​​ദ്യം ചെ​​​യ്തു സി​​​ബി​​​സി​​​ഐ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഹ​​​ർ​​​ജി​​​യി​​​ന്മേ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​നുഛേ​​​ദം 30 പ്ര​​​കാ​​​ര​​​മു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സു​​​പ്രീം കോ​​​ട​​​തി തീ​​​രു​​​മാ​​​ന​​​വും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. പ്ര​​​മ​​​തി എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് ക​​​ൾ​​​ച്ച​​​റ​​​ൽ ട്ര​​​സ്റ്റ് കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് 2014 ൽ ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ധി​​​പ്ര​​​കാ​​​രം, 2009 ലെ ​​​വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ന്‍റെ ചി​​​ല വ​​​കു​​​പ്പു​​​ക​​​ൾ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ബാ​​​ധ​​​ക​​​മ​​​ല്ല.

എ​​​ന്നാ​​​ൽ ഈ ​​​വി​​​ധി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും നി​​​യ​​​മ​​​ത്തി​​​ലെ 12(1)(സി) ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ ന്യൂ​​​ന​​​പ​​​ക്ഷ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​രു എ​​​ൻ​​​ജി​​​ഒ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി സു​​​പ്രീം കോ​​​ട​​​തി രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ വി​​​മ​​​ർ​​​ശി​​​ച്ചു ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു.വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കാ​​​നും ന​​​ട​​​ത്താനും വി​​​ദ്യാ​​​ല​​​യ അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​മു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ത്തി​​​നു​​​മേ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മം ദു​​​ർ​​​വ്യാ​​​ഖ്യാ​​​നം ചെ​​​യ്തു​​​കൊ​​​ണ്ടു നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​ല്ലാം സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഈ ​​​ഉ​​​ത്ത​​​ര​​​വ് തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും കാ​​​ത്തു സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ക​​​ണം. നീ​​​തി​​​പീ​​​ഠ​​​ങ്ങ​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​ര​​​ന്ത​​​ര ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം. ഇ​​​തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ വി​​​ധി​​​ക​​​ൾ സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും സീ​​​റോ​​​മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Syro Malabar Public Affairs Commission religious freedom Court

Recent News

Corehub Up